തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പയ്യന്നൂരിലെ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് കൊല്ലപ്പെട്ടയാള്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സി.പി.എമ്മിന് പങ്കില്ലെന്നാണ് ഏരിയ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 


അക്രമം തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും കെ.സി ജോസഫും ഒ.രാജഗോപാലും കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 


അതേസമയം, ഗവര്‍ണറെ ബി.ജെ.പി ഭീഷണിപ്പെടുത്തിയത് ഫാസിസ്റ്റ് നയമാണെന്നും പിണറായി പറഞ്ഞു. ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നയാളാണ് ഗവര്‍ണര്‍. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത് ജനാധിപത്യത്തിന് നിരക്കാത്തത്. ഭ


‘അഫ്സ്പ’ നടപ്പാക്കണമെന്ന ബിജെപിയുടെ നിലപാടിനോട് യോജിപ്പില്ലെന്നു വൃക്തമാക്കിയ മുഖ്യമന്ത്രി ജനാധിപത്യബോധമുള്ളവർ ഇത്തരം ആവശ്യം ഉന്നയിക്കുമോയെന്നും ചോദിച്ചു. മണ്ണിപ്പൂരിലെ അന്തരീക്ഷം ഇവിടെ ഉണ്ടാകണമെന്നാണ് ബിജെപി പറയുന്നത്. ഗവർണറെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുക്കുന്നതിനാണ് ബിജെപി നീക്കം. സഭയിൽ എന്തും വിളിച്ചു പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും പിണറായി വിജയൻ ആരോപിച്ചു.