തിരുവനന്തപുരം: സംസ്ഥാനത്ത് 25 പുതിയ നേഴ്സിങ് കോളേജുകൾ ആരംഭിക്കാൻ തീരുമാനം. ഇതിനായി ബജറ്റിൽ 25 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി. ഇടുക്കി, വയനാട് മെഡിക്കൽ കേളേജുകളോടും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളോടും ജനറൽ ആശുപത്രികളോടും അനുബന്ധിച്ചാണ് നേഴ്സിങ് കോളേജുകൾ ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ നിന്നുള്ള മെഡിക്കൽ നേഴ്സിങ് പ്രൊഫഷണലുകൾ ലോകമെമ്പാടുമുള്ള ആരോ​ഗ്യപരിചരണ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. യോ​ഗ്യതയുള്ള നേഴ്സുമാരുടെ ആവശ്യകത വർധിക്കുകയാണ്. ഇടുക്കി, വയനാട് മെഡിക്കൽ കേളേജുകളോടും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളോടും ജനറൽ ആശുപത്രികളോടും അനുബന്ധിച്ച് നേഴ്സിങ് കോളേജുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.


ALSO READ: Vehicle price hike: വാഹനങ്ങൾക്ക് വില കൂടും; അഞ്ച് മുതൽ 15 ലക്ഷം വരെയുള്ള കാറുകൾക്ക് രണ്ട് ശതമാനം നികുതി


ആദ്യഘട്ടത്തിൽ 25 ആശുപത്രികളിൽ സഹകരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെയാകും കോളേജുകൾ ആരംഭിക്കുക. ഇതിനായി ഈ വർഷം 20 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി. 2828.11 കോടി ആരോഗ്യ മേഖലയ്ക്ക് വകയിരുത്തി. ഹെൽത്ത് കെയർ മേഖലക്കായി ആധുനിക സൗകര്യങ്ങൾ. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് കോടി രൂപ മാറ്റിവച്ചു. തലശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി.


എല്ലാ ആശുപത്രികളിലും കാൻസർ ചികിത്സ സൗകര്യം ഉറപ്പാക്കുമെന്നും ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി. പോവിഷബാധയ്ക്ക് എതിരെ തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തും. 30 കോടി ഇ ഹെൽത്തിന്. കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കും. 574.5 കോടി കാരുണ്യ ആരോഗ്യ പദ്ധതിക്ക് വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.