തിരുവനന്തപുരം: ഇരുപത്തിയെട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സിസ്റ്റർ അഭയ കൊലക്കേസിൽ തിരുവനന്തപുരം സിബിഐ കോടതി (CBI Court) വിധി പ്രസ്താവിച്ചു.  കേസിലെ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.  വിധിയിൽ സന്തോഷമുണ്ടെന്ന് ദൃക്സാക്ഷിയായ അടയ്ക്കാ രാജു വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിസ്റ്റർ അഭയയ്ക്ക് (Abhaya Murder Case) നീതി കിട്ടിയെന്നും ഇത് ദൈവത്തിന്റെ കൃപയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  കേസിൽ നീതികിട്ടിയില്ലേ തനിക്ക് അത് മതിയെന്നാണ് അടയ്ക്കാ രാജു (Adakka Raju) മാധ്യമങ്ങളോട് പ്രതികരിച്ചത്.   തന്നോട് കേസിൽ നിന്നും പിന്മാറാൻ നിരവധിപേർ കോടികളാണ് വാഗ്ദാനം ചെയ്തതെന്നും. തനിക്ക് അതോന്നുമാവശ്യമില്ലെന്നും ഇപ്പോഴും താന്‍ മൂന്ന് സെന്റിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.  


Also Read: Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ


പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കേസിൽ  കൂറുമാറിയപ്പോഴും കേസിലെ നിർണായക മൊഴി നൽകിയിരുന്ന മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു (Adakka Raju) തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു.  എനിക്കും പെണ്‍കുട്ടികളുണ്ട്, അയല്‍പക്കത്തും പെണ്‍കുട്ടികളുണ്ട് എന്ന് പറഞ്ഞ അദ്ദേഹം ആര്‍ക്കും ഒരു ദോഷവും വരരുതെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും പറഞ്ഞു.   


സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തിൽ കയറിയപ്പോൾ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും  മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ (Adakka Raju) മൊഴി.