നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ സ്ത്രീക്ക് സ്ട്രെച്ചർ തകർന്ന് പരിക്ക്
ലാലിയെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിത വിഭാഗത്തിൽ കയറ്റുന്നതിനിടയിൽ സ്ട്രെച്ചർ തകർന്ന് ഇവർ നിലത്തു വീഴുകയായിരുന്നു
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രെച്ചർ തകർന്ന് നിലത്തു വീണ് സ്ത്രീക്ക് പരിക്ക്. പനവൂർ മാങ്കുഴി സ്വദേശി ലാലിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. നെഞ്ചുവേദനയെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് പനവൂർ മാങ്കുഴി സ്വദേശി ലാലിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
ലാലിയെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിത വിഭാഗത്തിൽ കയറ്റുന്നതിനിടയിൽ സ്ട്രെച്ചർ തകർന്ന് ഇവർ നിലത്തു വീഴുകയായിരുന്നു. നേരത്തെ ഡിസ്കിന് പ്രശ്നമുണ്ടായിരുന്ന ലാലി ആറു മാസമായി ആയുർവേദ ചികിത്സയിലാണ്. ഇതിനിടെയാണ് സ്ട്രെച്ചർ തകർന്നുള്ള വീഴ്ച. വീഴ്ച്ചയിൽ ലാലിയുടെ നടുവിന് പരിക്കുണ്ട്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ലാലിയെ വേണ്ടിവന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...