തിരുവനന്തപുരം: ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. വിതുര മരുതാമല സ്വദേശി ബെൻസി ഷാജി (26) ആണ് മരിച്ചത്. നെടുമങ്ങാട് ആര്യനാട് പുതുകുളങ്ങര കന്യാരുപ്പാറയിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നരുവാമൂട് സ്വദേശി ജോബിൻ ജയിംസ് ആണ് ബെൻസിയുടെ ഭർത്താവ്. ഇവർ നാല് മാസമായി കന്യാരുപ്പാറയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നത്. ഫിസിയോ തെറാപ്പിസ്റ്റിറ്റായി ജോലി ചെയ്ത് വരികയായിരുന്നു ബെൻസി. ജോബിൻ കൊറിയർ സർവ്വീസിലാണ് ജോലി ചെയ്യുന്നത്. 


ALSO READ: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


10:45-ന് അച്ഛൻ വിളിച്ച് ഫോണിൽ ബെൻസിയോട് വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 11 മണിയോടെയാണ് ബെൻസി ജീവനൊടുക്കിയത്. ജോബിൻ വീടിന്റെ മുറ്റത്ത് നിന്നും അകത്ത് കയറിയപ്പോൾ ബെൻസി കതക് കുറ്റിയിട്ടു. ഉടൻ തന്നെ ജോബിൻ അയൽവാസികളെ വിളിച്ച് കതക് ചവിട്ടി തുറന്നെങ്കിലും ഫലമുണ്ടായില്ല. ആര്യനാട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ബന്ധുകൾ പരാതികൾ നൽകിയിട്ടില്ലെന്നാണ് വിവരം.


അതേസമയം, തിരുവനന്തപുരം അരുവിക്കരയിലും ഇന്ന് സമാനമായ സംഭവമുണ്ടായി. നവവധു ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തു. അരുവിക്കര മുളിലവിന്‍മൂട് സ്വദേശി രേഷ്മ (23 ) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 3 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ രേഷ്മ വാതില്‍ തുറക്കാതിരുന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് രേഷ്മ ജീവനൊടുക്കിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ അരുവിക്കര പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. 


പോലീസ് നടത്തിയ പരിശോധനയിൽ രേഷ്മയുടെ ആത്മ​ഹത്യാ കുറിപ്പ് കണ്ടെത്തി. ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നു എന്ന സംശയം ഭാര്യ രേഷ്മയ്ക്ക് ഉണ്ടായിരുന്നു എന്നാണ് രേഷ്മയുടെ ബന്ധുക്കൾ പറഞ്ഞത്. സ്വകാര്യ ബങ്ക് ജീവനക്കാരനാണ് രേഷ്മയുടെ ഭര്‍ത്താവ് അക്ഷയ്. ഇവര്‍ തമ്മില്‍ പ്രണയ വിവാഹമായിരുന്നു. ഈ വർഷം ജൂണ്‍ 12നാണ് അജയ് രാജിന്റെയും രേഷ്മയുടെയും കല്യാണം നടന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.