Woman Death Alappuzha: പ്രസവ നിര്‍ത്തല്‍ ശാസ്ത്രക്രിയക്കെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നു
ആലപ്പുഴ: പ്രസവ നിര്‍ത്തല്‍ ശാസ്ത്രക്രിയക്കായി എത്തിയ യുവതി മരിച്ചു. ആലപ്പുഴ പഴയവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ഇതിനിടയിൽ ആശയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നു. അസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെതന്നെ ഡോക്ടര്‍മാർ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമുണ്ടായതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ 45 മിനിറ്റിനുശേഷം ആശയെ വണ്ടാനം മെഡിക്കല്‍കോളജിലേക്ക് മാറ്റി. തുടർന്ന് ഇവിടെ ചിടിത്സയിലിരിക്കെയാണ് മരണം.
സാധാരണ ഇത്തരം ലാപ്രോസ്‌കോപിക് സര്‍ജറികൾക്ക് സങ്കീര്‍ണതകളുണ്ടാകാറില്ല. ആശുപത്രി അധികൃതരുടെ വലിയ വീഴ്ചയാണ് മരണത്തിനുപിന്നിലെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആശയുടെ ഭര്‍ത്താവ് ശരത്ത് വിദേശത്താണ്. സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായിരുന്നു ആശ. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ മരണത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.