പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് പൊള്ളലേറ്റ് മരിച്ചത്. മക്കളായ നിഖ (12), നിവേദ (8) എന്നിവർക്കും പൊള്ളലേറ്റു. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ വച്ചാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭർത്താവുമായി തർക്കമുണ്ടാകുകയും തുടർന്ന് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി സംബന്ധമായി വടകരയിൽ താമസിക്കുന്ന പ്രദീപ് രണ്ട് മാസത്തിലൊരിക്കലേ വീട്ടിൽ വരാറുള്ളൂ.


ഞായറാഴ്ച പുലർച്ചെ ഫോണിൽ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെ പുലർച്ചെ 2.30ഓടെ ബീന കിടപ്പുമുറിയിൽ കയറി തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം.


ALSO READ: പിഞ്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചു


വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ വച്ചാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ഈ സമയം മുറിയിൽ ഉറങ്ങുകയായിരുന്ന മക്കൾക്കും പൊള്ളലേറ്റു. മൂന്നു പേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബീന മരിച്ചു.


മൂത്ത മകൾ നിഖയ്ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരിക്ക് ഗുരുതരമല്ല. പ്രദീപിന്റെ അച്ഛൻ രാമനും അമ്മ ചന്ദ്രമതിയും അനിയൻ പ്രജിത്തും ഭാര്യ സ്നേഹയും ഇതേ വീട്ടിൽ തന്നെയാണ് താമസം. സംഭവത്തിൽ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.