Rain Updates: കാറിന് മുകളിലേക്ക് ആൽമരം വീണ് സ്ത്രീ മരിച്ചു; സംഭവം നെടുമങ്ങാട്
തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കരകുളം ആറാംകല്ലിലാണ് അപകടം. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
നെടുമങ്ങാട്: ശക്തമായ കാറ്റിൽ കാറിന് മുകളിലേക്ക് ആൽമരം വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശി മോളി (42) ആണ് മരിച്ചത്. തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കരകുളം ആറാംകല്ലിലാണ് അപകടം. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെയാണ് തകർന്ന കാറിനുള്ളിൽ നിന്ന് മോളിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വൈദ്യുതി ലൈനുകൾ തകർന്നു. വാഹന ഗതാഗതം സ്തംഭിച്ചു. വഴയില മുതൽ ഏണിക്കര വരെ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തിൽ പെട്ട സ്ത്രീയെ പുറത്തെടുത്തത്. രാത്രി വൈകിയും വൈദ്യുതി ബന്ധവും വാഹന ഗതാഗതവും പുനസ്ഥാപിക്കാനായിട്ടില്ല.
Also Read: Heavy Rain: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അതേസമയം ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് കോഴിക്കോട് മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. തെക്കൻ കേരളത്തിൽ കൊല്ലം തിരുവനന്തപുരം ജില്ലകളിലും മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടർന്ന് ഇടുക്കി, തൃശൂർ, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.