25 വര്‍ഷം നീണ്ട കാത്തിരിപ്പ്, 58-ാം വയസില്‍ പെണ്‍ക്കുഞ്ഞിന് ജന്മം നല്‍കി ഷീല!
ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ഏറ്റവും വലിയ മഹാമാരിയുടെ ദുരിതങ്ങളിലൂടെയാണ് ലോകം കടന്നു പോകുന്നത്.
മൂവാറ്റുപുഴ: ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ഏറ്റവും വലിയ മഹാമാരിയുടെ ദുരിതങ്ങളിലൂടെയാണ് ലോകം കടന്നു പോകുന്നത്.
എന്നാല്‍, തിരുവനന്തപുരം കടയ്ക്കാവൂര്‍ ലീലാ മന്ദിരത്തില്‍ ആര്‍. ഷീലയ്ക്കും ഭര്‍ത്താവ് ബാലുവിനും സന്തോഷത്തിന്‍റെയും ജന്മസാഫല്യത്തി ന്‍റെയും സമയമാണ് കടന്നു പോകുന്നത്.
കാല്‍ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് 58കാരിയായ ഷീലയ്ക്കും ഭര്‍ത്താവ് ബാലുവിനും ഒരു കുഞ്ഞ് ജനിക്കുന്നത്. റിട്ടയര്‍മെന്‍റ് ജീവിതം കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കി ചിലവഴിക്കാനുള്ള മഹാഭാഗ്യമാണ് ഈ ദമ്പതികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
പ്രണയത്തിന് അതിരുകളില്ല!! മകനെ വിവാഹം കഴിക്കാനൊരുങ്ങി ഒരു രണ്ടാനമ്മ
സിസേറിയനിലൂടെയാണ് ഷീല പെണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഷീല മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ തന്നെ കഴിയുകയാണ്.
മാതൃദിനമായ ഇന്നലെ ആശുഅപ്ത്രി അധികൃതര്‍ ഷീലയ്ക്ക് മധുര പലഹാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ജോയിന്‍റ് ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഷീല. കോളേജ് പ്രൊഫസറായാണ് ബാലു വിരമിച്ചത്.
വിവാഹ ശേഷം 25 വര്‍ഷത്തോളം തിരുവനന്തപുരത്തും മറ്റുമായി ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷമാണ് ബന്ധുകൂടിയായ ഡോ. സബൈന്‍ ശിവദാസിന്‍റെ പക്കല്‍ ഇവര്‍ ചികിത്സയ്ക്കെത്തുന്നത്.