തൃശ്ശൂർ: പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിനി 27 വയസുള്ള യുവതിയാണ് പ്രസവിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. തൃശൂരിൽ നിന്ന് തൊട്ടിപ്പാലം വരെ പോകുന്ന കെഎസ്ആർടിസി ബസിലാണ് യുവതിയും ഭർത്താവും സഞ്ചരിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബസ് പേരാമംഗലം പിന്നിട്ടതോടെ യുവതിക്ക് കടുത്ത പ്രസവവേദന വരികയായിരുന്നു. ഇതോടെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിക്കുകയായിരുന്നു. ഈ സമയത്തിനുള്ളിൽ തന്നെ പ്രസവത്തിന്റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നു.


ALSO READ: കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷൻ ഇനി ഓൺലൈൻ വഴി; ചെയ്യേണ്ടത് ഇത്ര മാത്രം


ഉടൻ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ചേർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം  ബസിനുള്ളിൽ വെച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും പെൺകുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ബസ് ജീവനക്കാരുടെയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് ബസിൽ ആണെങ്കിലും യുവതിക്ക് സുഖപ്രസവത്തിന് വഴിയൊരുക്കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ബസിൽ എത്തിയാണ് യുവതിക്ക് ചികിത്സ നൽകിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.