തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നാസറിൻ്റെ മകൾ നിഷ (28) ആണ് കിണറ്റിൽ ചാടി മരിച്ചത്. വീടിനോട് ചേന്നുള്ള കിണറാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കിണറ്റിൽ 30 അടിയോളം വെള്ളം ഉണ്ട്. കുടുംബ പ്രശ്നമാണ് കാരണം. നെടുമങ്ങാട് സ്വദേശിയാണ് പെൺകുട്ടിയുടെ ഭർത്താവ്. മരണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണ് ബന്ധുക്കൾ പറയുന്നത്.


ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കട അഗ്നിശമന സേന എത്തി കരക്കെത്തിച്ച നിഷയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ഒരു കുട്ടിയുണ്ട്.


വീടുകയറി ആക്രമണം; വീട്ടമ്മയെ മർദ്ദിച്ചതായി പരാതി


തിരുവനന്തപുരം: വീട് ആക്രമിച്ച ശേഷം അയൽവാസിയായ വീട്ടമ്മയെ ശാരീരികമായി മർദ്ദിച്ചതായി പരാതി. ഉഴമലയ്ക്കൽ മുൻപാല സ്വദേശിനിയായ 50 വയസുകാരിയാണ് ആര്യനാട് പോലീസിൽ പരാതി നൽകിയത്. ജൂലൈ നാലിന് 5.30ഓടെ വീട്ടിൻ്റെ മുൻവശത്ത് ഇരിക്കുമ്പോൾ അയൽവാസി ആയ മുഹമ്മദ് മദ്യപിച്ച് വീടിൻ്റെ ഗേറ്റ് ചവുട്ടിതുറന്ന് കരണത്ത് അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.


അടിയുടെ ആഘാതത്തിൽ നിലത്ത് വീണ വീട്ടമ്മയുടെ നൈറ്റിയും അടിവസ്ത്രങ്ങളും വലിച്ചു കീറി. വീട്ടമ്മ ഇയാളിൽ നിന്നും രക്ഷപ്പെട്ട് വീട്ടിനുള്ളിൽ കയറി വാതിലടച്ചു. ശേഷം വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് വാതിലിൽ കല്ല് കൊണ്ട് ഇടിക്കുകയും ജന്നൽ ചില്ലുകൾ ഇടിച്ച് പൊട്ടിക്കുകയും കല്ല് കൊണ്ട് എറിയുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.


ഇതിന് ശേഷം വാതിൽ ചവുട്ടി തുറന്ന ശേഷം ഇയാൾ വീട്ടമ്മയെ കടന്നുപിടിച്ചതായും പരാതിയിൽ പറയുന്നു. ഇയാളിൽ നിന്നും രക്ഷപ്പെട്ട് വീടിന് പിന്നിലെ വാതിൽ തുറന്ന് ഓടിയപ്പോൾ ആൾക്കാരെ കണ്ട് ഇയാൾ തൻ്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി എന്ന് പരാതിയിൽ പറയുന്നു.


ഇതിന് ശേഷം ഇയാളുടെ കൂട്ടുകാരനായ മുജീബ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. രണ്ട് മാസമായി രാധയുടെ വീടിന് പിന്നിലായി വീടും സ്ഥലവും വാങ്ങി താമസിച്ചു വരികയാണ് മുഹമ്മദ്. സംഭവത്തിൽ ആര്യനാട് പോലീസ് പരാതിക്കാരിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.