കൊല്ലത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; കണ്ടത് രാവിലെ വിദേശത്ത് നിന്നെത്തിയ ഭർത്താവ്
അടൂർ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ള (24) ആണ് മരിച്ചത്. വിദേശത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതി തൂങ്ങി മരിച്ചതായി കണ്ടത്.
കൊല്ലം: കൊല്ലത്ത് യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചടയമംഗലം അക്കോണത്താണ് സംഭവം. അടൂർ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ള (24) ആണ് മരിച്ചത്. വിദേശത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതി തൂങ്ങി മരിച്ചതായി കണ്ടത്.
ചടയമംഗലം അക്കോണം സ്വദേശിയായ ഭർത്താവ് കിഷോർ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കുവൈറ്റിൽ നിന്ന് എത്തിയത്. വീട്ടിലെത്തിയ കിഷോർ, ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി. പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതി തൂങ്ങി മരിച്ചതായി കണ്ടത്.
ALSO READ: Woman Hanged To Death: ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർതൃ സഹോദരിയുടെ പീഡനമെന്ന് ആരോപണം!
ചടയമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...