പത്തനംതിട്ട നഗരത്തിൽ നടപ്പാതയിലെ ഓടയുടെ വിടവിൽ സ്ത്രീയുടെ കാൽ കുടുങ്ങി. ഇന്ന് ജൂൺ ആറ് ഉച്ചയോടെയാണ് സംഭവം. പത്തനംതിട്ട കോളേജ് ജങ്ഷനിലെ നടപ്പാതയിൽ ശുരനാട് സ്വദേശിനിയായ അമ്പിളിയുടെ കാലാണ് സ്ലാബുകൾക്കിടയിലെ വിടവിൽ കുടുങ്ങിയത്. തുടർന്ന് ഫയർഫോഴ്സെത്തി അമ്പളിയുടെ കാൽ പുറത്തെടുക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീയുടെ കാൽ സ്ലാബിന്റെ ഇടയിൽ വീണപ്പോൾ ഉടൻ തന്നെ മറ്റ് വഴിയാത്രക്കാരുടെ സഹായത്തോടെ കാല് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് സ്ലാബ് നീക്കി അമ്പിളിയെ മോചിപ്പിച്ചത്. ഉച്ചയ്ക്കത്തെ പെരും വെയിലിൽ ഏറെ നേരം പണിപ്പെട്ടാണ് അമ്പളിയുടെ കാല് സ്ലാബിന്റെ ഇടയിൽ നിന്നും പുറത്തെടുത്തത്. ചെറിയ മുറിവ് ഒഴിച്ചാൽ മാറ്റ് പരിക്കൊന്നും അമ്പളിക്ക് സംഭവിച്ചില്ല.


ALSO READ : Maharaj's College : മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ്; മുൻ വിദ്യാർഥിനിയായ ഗെസ്റ്റ് ലെക്ചറർക്കെതിരെ കേസ്


തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സഹായിച്ച യാത്രക്കാർക്കും വ്യാപാരികൾക്കുമെല്ലാം നന്ദി അറിയിച്ച് അമ്പിളി മടങ്ങിപ്പോയി. പത്തനംതിട്ട നഗരത്തിൽ അശാസ്ത്രീയമായും അലക്ഷ്യമായും നടപ്പാതകളിൽ സ്ഥാപിച്ച സ്ലാബുകൾ മുമ്പും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.