AMMA Meeting: അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണ്ടെന്ന വാദം വനിത കമ്മീഷൻ തള്ളി
സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാൾക്കും ഒരു തരത്തിലുള്ള സംരക്ഷണവും അമ്മ അടക്കമുള്ള ഒരു സംഘടനയും നൽകരുത്
കൊച്ചി: താര സംഘടനയായ അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണ്ടെന്ന വാദം തള്ളി സംസ്ഥാന വനിതാ കമ്മീഷൻ. അമ്മയുൾപ്പടെ വിവിധ സംഘടനകൾക്ക് അകത്ത് അവർ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകൾക്കുള്ള പരാതികൾ പരിഹരിക്കാൻ വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
ഇതിൻ പ്രകാരം പ്രവർത്തിക്കാൻ അമ്മ അടക്കമുള്ള എല്ലാ സംഘടനകളും ബാധ്യസ്ഥരുമാണ്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാൾക്കും ഒരു തരത്തിലുള്ള സംരക്ഷണവും അമ്മ അടക്കമുള്ള ഒരു സംഘടനയും നൽകരുത്. എല്ലാ മേഖലയിലും സ്ത്രീകൾക്ക് മാന്യമായി ജോലി ചെയ്യാനുള്ള സംവിധാനം ഉറപ്പു വരുത്തുക എന്നതാണ് വനിതാ കമ്മീഷൻറെ നിലുപാടെന്നും കമ്മീഷൻ അധ്യക്ഷ പി.സതീ ദേവി വ്യക്തമാക്കി.
ALSO READ: Vijay Babu : 'അമ്മ' സംഘടന യോഗത്തില്‍ പങ്കെടുക്കാന്‍ വിജയ് ബാബുവും; രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി
സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി ആണ് സിനിമാ മേഖലയിൽ അഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിനെ വനിതാ കമ്മീഷൻ പിന്തുണക്കുകയും താര സംഘടന അമ്മ ഇതിനെതിരെ കക്ഷി ചേരുകയും ചെയ്തിരുന്നു.
Also Read: Shammi Thilakan : ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി; നടപടി അച്ചടക്ക ലംഘനത്തെ തുടർന്ന്
അമ്മക്ക് മാത്രമായി അല്ലാതെ ഫിലിം ചേംബറിന് കീഴിൽ ഒരു ആഭ്യന്തര പരാതി സെൽ വേണമെന്നായിരുന്നു അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബു പറഞ്ഞത്. അമ്മ ഒരു തൊഴിൽ ദാതാവല്ലെന്നും ക്ലബ്ബാണെന്നും തുടങ്ങിയ വാദങ്ങളും ഇടവേള ബാബു ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...