കാസര്‍കോട് ഇരട്ടകൊലപാതകം: നീതി ലഭിക്കും വരെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി
കാസര്‍കോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി.
ന്യൂഡൽഹി: കാസര്‍കോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി.
കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന് അനുശോചന സന്ദേശത്തില്‍ രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലാണ് രാഹുൽ ഗാന്ധി അനുശോചന സന്ദേശം രേഖപ്പെടുത്തിയത്.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തോട് പൂർണ ഐക്യം അറിയിക്കുകയാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. കൊലപാതകത്തിൽ പ്രതികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുന്നതു വരെ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"കാസർകോഡ് യൂത്ത് കോൺഗ്രസ് കുടുംബത്തിലെ രണ്ട് അംഗങ്ങളുടെ ക്രൂരമായ കൊപാതകം, കേരളം ഞെട്ടിച്ചിരിക്കുകയാണ്. ഇരുവരുടെയും കുടുംബങ്ങളോട് കോൺഗ്രസ് പാർട്ടി പൂർണ ഐക്യം അറിയിക്കുകയാണ്. എന്‍റെ അനുശോചനം ആ കുടുംബങ്ങളെ അറിയിക്കുകയാണ്. കൊലപാതകികളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുന്നതു വരെ നമ്മൾ വിശ്രമിക്കില്ല" - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.