Workation in Kerala : വർക്കേഷന് ഇനി ഹിമാചലിലും ഉത്തരാഖണ്ഡിലും ഒന്നും പോകണ്ട; കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ
അധികം പ്രചാരം നേടിയില്ലെങ്കിലും കേരളത്തിലും വർക്കേഷന് പറ്റിയ നിരവധി സ്ഥലങ്ങൾ ഉണ്ട്.
കോവിഡ് രോഗബാധ (Covid 19) വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം (Work from Home) ഇനിയും നീണ്ട് പോകാൻ തന്നെയാണ് സാധ്യത. വർക്ക് ഫ്രം ഹോമിനൊപ്പം തന്നെ പ്രചാരത്തിൽ വന്ന ഒന്നാണ് വർക്കേഷനും (Workation). യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കാര്യം. ജോലിയും ചെയ്യാം ഇഷ്ടപ്പെടുന്നിടങ്ങളിലേക്ക് യാത്രയും ചെയ്യാം. മിക്കപ്പോഴും ദൂര യാത്രകൾക്ക് സൗകര്യമില്ലാത്തവർക് ഇതിന് കഴിയാതെ വരാറുണ്ട്.
ഇതിന് പ്രധാന കാരണം വർക്ക് ഫ്രം ഹോം പ്രധാനമായും സൗകര്യങ്ങൾ ഉള്ളത് മറ്റ് സംസ്ഥാനങ്ങളിൽ ആണെന്നുള്ള തോന്നലാണ്. എന്നാൽ അധികം പ്രചാരം നേടിയില്ലെങ്കിലും കേരളത്തിലും വർക്കേഷന് പറ്റിയ നിരവധി സ്ഥലങ്ങൾ ഉണ്ട്. കൂടാതെ കുറഞ്ഞ ചിലവിൽ താമസിക്കാൻ സാധിക്കുന്ന ബാക്ക്പാക്കർ ഹോസ്റ്റലുകളും.
ALSO READ: Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്
വർക്കല
കേരളത്തിൽ ഗോവയുടെ പ്രതീതി നൽകുന്ന സ്ഥലമാണ്. ശാന്ത സുന്ദരമായ കടൽ തീരങ്ങൾ തന്നെയാണ് ഇവിടത്തെ പ്രത്യേകത. എന്നാൽ ഇവിടെ ഒരു ദിവസം റൂമെടുത്ത് താമസിക്കണമെങ്കിൽ കുറഞ്ഞത് 1000 രൂപയെങ്കിലും വേണം. അതിനാൽ തന്നെ ആരും ഇവിടെ വർക്കഷന് തെരഞ്ഞെടുക്കാറില്ല. എന്നാൽ ഇവിടെ ഹോസ്റ്റലുകൾ ലഭ്യമാണ്. ഒരു ദിവസം 299 രൂപ വാടക മുതലുള്ള റൂമുകൾ നിങ്ങൾക്ക് ലഭിക്കും.
ALSO READ: Disappearing Unique Places in India : ഇന്ത്യയിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ചില സ്ഥലങ്ങൾ
മൂന്നാർ
ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. അല്ലെങ്കിൽ തന്നെ ആ മഞ്ഞണിഞ്ഞ മലയോരങ്ങളെ ആർക്കാണ് ഇഷ്ടപ്പെടാത്തത്. എന്നാൽ ഇവിടെ ഒരു മുറിയെടുത്ത ഒരു മാസം താമസിച്ച് ജോലി ചെയ്യണമെങ്കിൽ കുറഞ്ഞത് 30000 രൂപയെങ്കിലും ചിലവാകും. എന്നാൽ ഇപ്പോൾ ഇത് ഹോസ്റ്റലുകളുടെയും കേന്ദ്രമാണ്. ഗോസ്റ്റോപ്‌സും, സോസ്റ്റലും ഒക്കെ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം 300 രൂപ മുതൽ വാടകയിൽ നിങ്ങൾക്ക് ഹോസ്റ്റലിൽ താമസിക്കാം.
ALSO READ: Immunity Boosting Herbs: രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 ഔഷധ സസ്യങ്ങൾ
വയനാട്
പച്ചപ്പ് നിറഞ്ഞ കാടുകൾക്ക് നടുവിൽ, പുഴയുടെ കളകളാരാവവും, പക്ഷികളുടെ ശബ്‌ദവും ഒക്കെയായി നിങ്ങൾക്ക് നിങ്ങളുടെ ജോലി ചെയ്യാം. എന്നാൽ വയനാട്ടിൽ ഹോസ്റ്റലുകളെക്കാൾ പ്രചാരം നേടുന്നത് ടെന്റുകളാണ്. മറ്റ് പ്രദേശങ്ങളെക്കാൾ ഇവിടെ വാടക ലേശം കൂടുതലാണ്. ഒരു ദിവസം 360 രൂപ മുതൽ വാടക നൽകി നിങ്ങൾക്ക് വയനാട്ടിൽ ടെന്റിൽ താമസിക്കാം. എന്നാൽ ഹോസ്റ്റലുകളുടെ വാടക ആരംഭിക്കുന്നത് 400 രൂപയിലാണ്.
ആലപ്പുഴ
നിങ്ങൾക്ക് കാടും മലയും ഒന്നും ഇഷ്ടമല്ല, പക്ഷെ കേരളത്തിന് പുറത്ത് വർക്കേഷന് പോകാനും സാധ്യമല്ലെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ വർക്കേഷനായി ആലപ്പുഴ തെരഞ്ഞെടുക്കാം. ഇവിടെ മറ്റ് പ്രദേശങ്ങളെക്കാൾ വാടക വളരെ കുറവാണ്. മാത്രമല്ല ഇവിടേക്കുള്ള യാത്രയും വളരെയെളുപ്പമാണ്. ഇവിടെ ഒരു ദിവസം 250 രൂപ വാടക മുതലുള്ള ഹോസ്റ്റലുകൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...