കായംകുളത്ത് ലോറിയിൽ നിന്ന് തടിയിറക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു
അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തി ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് തടി ഉയർത്തിയാണ് ജോസഫിനെ പുറത്തെടുത്തത്.
ആലപ്പുഴ: കായംകുളത്ത് ലോറിയിൽ നിന്ന് തടിയിറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എരുമേലി സ്വദേശി ജോസഫ് തോമസ് (53) ആണ് മരിച്ചത്. കായംകുളം പുളിമുക്ക് ജംഗ്ഷന് വടക്കുവശം ഉള്ള തടിമില്ലിൽ പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ലോറിയിൽ നിന്നും തടിയിറക്കുന്നതിനിടയിൽ തടി മറിയുകയും ജോസഫ് ഇതിനിടയിൽപെടുകയുമായിരുന്നു. കായംകുളം അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തി ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് തടി ഉയർത്തിയാണ് ജോസഫിനെ പുറത്തെടുത്തത്. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Idukki: നെടുങ്കണ്ടം തൂക്കുപാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
ഇടുക്കി: നെടുങ്കണ്ടം തുക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി പാറമടപടിഞ്ഞാട്ട് കോളനി കയ്യാലക്കൽ സിജു (42) ആണ് മരിച്ചത്. ഒക്ടോബർ 27, വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം പണി നടക്കുന്ന കെട്ടിടത്തിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾ എങ്ങനെ തൂക്കുപാലത്ത് എത്തിയത് എന്ന് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ബസ് സ്റ്റാൻഡിനു സമീപത്ത് നിർമ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത് തൂൺ നിർമിയ്ക്കുന്നതിനായി ഒരുക്കിയ കുഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ പെട്രോൾ വാങ്ങുന്നതിനായി കുപ്പി അന്വേഷിച്ചു വന്നവരാണ് മൃതദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുംകണ്ടം പോലിസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.