Amayizhanchan canal: ജോയിക്കായുള്ള ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കി; അടിത്തട്ടിൽ വീണ്ടും പരിശോധന, കൊച്ചിയിൽ നിന്ന് നാവികസേനയെത്തും
Worker swept away in Amayizhanchan canal: അടിത്തട്ടിലെ ചെളി നീക്കാന്‍ ശ്രമം ആരംഭിച്ചു. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാലിന്യവും ചെളിയും നീക്കാനാണ് ശ്രമം.
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ ജോലിക്കിടെ കാണാതായ ജോയിക്കായുള്ള തിരച്ചിലിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കി. അടിത്തട്ടില്‍ വീണ്ടും പരിശോധന നടത്താനാണ് തീരുമാനം. അടിത്തട്ടിലെ ചെളി നീക്കാന്‍ ശ്രമം ആരംഭിച്ചു. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാലിന്യവും ചെളിയും നീക്കാനാണ് ശ്രമം. മുക്കാല്‍ മീറ്റര്‍ ഉയരത്തിലാണ് ചെളി അടിഞ്ഞുകൂടിയിരിക്കുന്നത്.
അഗ്നി രക്ഷാസേനയുടെ കൂടുതല്‍ ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് പരമാവധി പരിശോധന നടത്തുമെന്ന് സേന അറിയിച്ചു. തിരച്ചിലിനായി നാവിക സേനാംഗങ്ങൾ കൊച്ചിയില്‍ നിന്ന് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറെ ദുഷ്കരമായ ദൗത്യത്തിലാണ് രക്ഷാപ്രവർത്തക സംഘം. തുരങ്കത്തിന്റെ പിന്‍ഭാഗത്ത് നിന്ന് സ്കൂബാ സംഘം വീണ്ടും പരിശോധന നടത്തി.
ALSO READ: റോബോട്ട് സ്ക്രീനിൽ ശരീരഭാഗം കണ്ടെത്തിയെന്ന് സൂചന; സ്കൂബാ സംഘം ടണലിനുള്ളിലേക്ക്
സ്കൂബാ സംഘം 35 മീറ്ററോളം അകത്തേക്ക് കടന്നാണ് പരിശോധന നടത്തിയത്. നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ മാന്‍ഹോള്‍ വരെയെത്തിയ സംഘം മാന്‍ഹോളില്‍ ഇറങ്ങി വീണ്ടും അകത്തേയ്ക്ക് പരിശോധന നടത്തുകയാണ്. അവസാന 17 മീറ്ററിലാണ് ഇപ്പോള്‍ പരിശോധന തുടരുന്നത്. ഈ 17 മീറ്റർ കൂടി പിന്നിടുന്നതോടെ തുരങ്ക കനാലിന്റെ 117 മീറ്റര്‍ പരിശോധന പൂര്‍ത്തിയാകും.
എന്‍ഡിആര്‍എഫ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. റോബോട്ടിക് ക്യാമറയില്‍ മനുഷ്യ ശരീരത്തോട് സാമ്യമുള്ള അടയാളം കണ്ട സ്ഥലത്ത് ജോയി ഇല്ലെന്ന് സ്കൂബ സംഘം നേരിട്ട് പോയി സ്ഥിരീകരിച്ചിരുന്നു. തിരച്ചിലിന് കൊച്ചിയില്‍ നിന്ന് നാവികസേന എത്തുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. കൃത്രിമമായി ജലനിരപ്പ് ഉയര്‍ത്തിയുള്ള പരിശോധനയും നടത്താനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.