തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് അതിഥി തൊഴിലാളികൾ കൈമാറിയത് 52000 രൂപ...   


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആയിരൂപ്പാറ കമ്പ്യൂട്ടെക്ക് എന്ന സ്ഥാപനത്തിന്റെ കീഴിൽ ജോലിചെയ്യുന്ന ഏതാണ്ട് 43 ഓളം അതിഥി തൊഴിലാളികളാണ് അവരുടെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച ഈ തുക കൈമാറാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഏൽപ്പിച്ചത്. 


ഇവർ അന്യ നാടുകളിൽ നിന്നും വന്ന് തെങ്ങ് കയറിയാണ് ഉപജീവനം നയിക്കുന്നത്.   ഇവർ ഛത്തീസ്​ഗഡിൽ നിന്നുമാണ് ജീവിത മർഗ്ഗത്തിനായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയത്. ഇവർ കൈമാറിയ തുകയ്ക്കൊപ്പം മുഖ്യമന്ത്രിയ്ക്ക് നൽകാൻ ഒരു കുറിപ്പും കൈമാറിയിരുന്നു.  


ഈ മഹാമാരിയെ നേരിടുന്നതിൽ അങ്ങ് മുന്നിൽ തന്നെയുണ്ടെന്ന് അറിയാമെന്നും ഞങ്ങളും അങ്ങയുടെ കൂടെയുണ്ടെന്നും മലയാളികൾ അവർക്ക് ഒരുപാട് നൽകിയിട്ടുണ്ടെന്നുമാണ് അവർ കുറിപ്പിൽ എഴുതിയിരുന്നത്. 


ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. വളരെയധികം സന്തോഷം നിറഞ്ഞ ഒരു അനുഭവമാണ് ഇന്ന് രാവിലെ ഉണ്ടായതെന്ന് തുടങ്ങിയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.  ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു...