ഗുരുവായൂർ: ലോക ഗജ ദിനത്തിൽ ഒറ്റക്കൊമ്പൻ  ഗുരുവായൂർ രാജശേഖരന്റെ  ശില്പം ശ്രദ്ധേയമായി. വാടാനപ്പള്ളി സർഗ കല അക്കാദമിയിലെ വിദ്യാർഥികൾ ചേർന്ന്  നിർമ്മിച്ച കളിമൺ ശില്പം ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ കൊമ്പന്മാർക്കിടയിൽ ജീവൻ തുടിക്കുന്ന  കളിമൺ ശില്പവും സ്ഥാനം പിടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയിലെത്തുന്ന   ഏവരുടെയും കണ്ണുകൾ ഈ ശില്പത്തിന് നേരെയായി.സർഗ്ഗ ബിജുവിൻറെ ശിക്ഷണത്തിൽ കെ എസ് ഷിനിത, കെ ആദിദേവ്, കെ. ബി.കൽഹാര, കെ. എസ് അനന്യ,അതുൽ തറയിൽ എന്നിവർ ചേർന്നാണ് മനോഹര ശില്പം തീർത്തത്.


പുന്നത്തൂർ കോട്ടയിലെ ഏറ്റവും തലയെടുപ്പുള്ള ഒറ്റക്കൊമ്പൻ ആണ്  രാജശേഖരൻ. കളിമണ്ണ് കുഴച്ചെടുത്താണ് രൂപം തയ്യാറാക്കിയത്. ഒറിജിനലിനെ  വെല്ലുന്ന തനി ഉഗ്രൻ ശില്പം. ആനയെക്കുറിച്ച് നല്ലവണ്ണം പഠനം നടത്തിയാണ് ഇവർ ശില്പം തീർത്തത്.സ്കൂൾ അധ്യാപകൻ കൂടിയായ സർഗബിജു  കലകൾ പരിപോഷിപ്പിക്കാനായാണ്  സ്വന്തമായി വാടാനപ്പള്ളിയിൽ അക്കാദമി നടത്തുന്നത്.


അടുത്തമാസം കോഴിക്കോട് ലളിതകലാ അക്കാദമിയിൽ കേരളത്തിൽ   ജീവിച്ചിരിക്കുന്നതും ജീവിച്ചിരിപ്പില്ലാത്തതുമായ  പേരുകേട്ട   25 ഗജ ശില്പങ്ങളുടെ  പ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ് ഇവർ.ശില്പം ഇവർ പുന്നത്തൂർ കോട്ടയിലേക്ക് കൈമാറി. ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫ. വി കെ വിജയൻ, കെ എസ് മായാദേവി എന്നിവർ ചേർന്ന്  ഏറ്റുവാങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.