കൊല്ലം: വള്ളിക്കാവിലുള്ള അമൃത യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായി വിദ്യാര്‍ത്ഥികളുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. ഇതിനെതിരെ പ്രതികരിച്ചവരെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോസ്റ്റലില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ എസ്.എഫ്.ഐ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 


പുഴുവരിക്കുന്ന മെസിലെ ഭക്ഷണത്തിന്‍റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു. 



ക്യാമ്പസിലെ മെസില്‍ വിതരണം ചെയ്യുന്ന ഭക്ഷണം നിലവാരം കുറഞ്ഞതാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. പരാതിപ്പെടുന്നവരെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് അധികൃതരുടെ ഭീഷണി. 


ഇത്തരം ഭീഷണികള്‍ക്കെതിരെ വ്യത്യസ്തമായ സമര രീതിയാണ് വിദ്യാര്‍ത്ഥികള്‍ പിന്തുടരുന്നത്. ട്രോളുകളിലൂടെ വിഷയം ചര്‍ച്ചയാക്കാനാണ് വിദ്യാര്‍ത്ഥികളുടെ ശ്രമം.