മംഗളൂരു: ഇന്ന് കേരളത്തില്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഐപിഎസ് ഓഫീസറാണ് യതീഷ്ചന്ദ്ര. പുതുവെപ്പ് സമരത്തിലെ വില്ലന്‍ ഇമേജില്‍ നിന്ന് ശബരിമലയില്‍ എത്തിയപ്പോള്‍ ഹീറോ പരിവേഷം ലഭിച്ച ഐപിഎസ് ഓഫീസര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും യതീഷ്ചന്ദ്ര കൂളാണ്, മാസാണ്. എന്നാല്‍, കാക്കിക്കുള്ളില്‍ ഒരു കലാഹൃദയം ഈ ഐപിഎസുകാരനില്‍ ഉള്ളതായി ആരും കരുതിയിരുന്നില്ല.


എന്നാല്‍, ഇപ്പോള്‍ ഒരു വിവാഹ വേദിയിലെ യതീഷ്ചന്ദ്രയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 


കര്‍ണാടകയില്‍ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹ വേദിയിലായിരുന്നു യതീഷ്ചന്ദ്രയുടെ മിന്നുന്ന പ്രകടനം. 


കസവ് മുണ്ടുടുത്ത് യതീഷ്ചന്ദ്ര നടത്തിയ മാസ് എന്‍ട്രിയുമായി, പിന്നെ നൃത്തം... നിരവധി സിനിമ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ യഥാര്‍ഥ താരമായി മാറിയത് യതീഷ്ചന്ദ്രയാണ്. 


തുടര്‍ന്ന് ലാത്തി വീശാന്‍ മാത്രമല്ല, നൃത്ത ചുവടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന ഒരു മിന്നും പ്രകടനവും ഐപിഎസ് ഓഫീസര്‍ നടത്തി.