പത്തനംതിട്ട: ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകിട്ട് പത്തനംതിട്ടയില്‍ രണ്ട് യോഗങ്ങളില്‍ പങ്കെടുക്കുന്ന യോഗി പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും. നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുക.


തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുക. തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും.


ശബരിമല പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തുന്നത്. ശബരിമല പ്രശ്നത്തിലൂടെ നേടിയെടുത്ത ഹൈന്ദവ ഐക്യം വോട്ടാക്കി മാറ്റാനുള്ള തീവ്രശ്രമാണ് സംസ്ഥാനത്ത് നടക്കുന്നത്.


യോഗി ആദിത്യനാഥിന്‍റെ വരവ് സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.    


സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഈ മാസം നിരവധി ദേശീയ നേതാക്കള്‍ സംസ്ഥാനത്തെത്തും. 22ന് പാലക്കാട് ചേരുന്ന മറ്റ് നാല് മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. 28ന് ബൂത്ത് തല ഭാരവാഹികളോട് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും. പരമാവധി ദേശീയ നേതാക്കളെ സംസ്ഥാനത്തെത്തിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ബിജെപി തീരുമാനം.