Shawarma Death: ചികിത്സയിലിരുന്ന യുവാവ് മരിച്ചു; ഷവര്‍മ കഴിച്ച ശേഷം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടെന്ന് ബന്ധുക്കൾ
സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു രാഹുല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുലിനെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലാക്കിയത്
കൊച്ചി: ഷവര്‍മ കഴിച്ച ശേഷം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുല്‍ നായരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ പരിശോധനാഫലം വന്നാലേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു രാഹുല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുലിനെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലാക്കിയത്. പാഴ്സലായി വാങ്ങിയ ഷവര്‍മയും മയോണൈസും കഴിച്ചശേഷം രാഹുലിന് ഛർദ്ദി അടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
ആദ്യം ഡോക്ടറെ കണ്ട് ചികിത്സ തേടിയെങ്കിലും അവശ നിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ കൊച്ചിയിലെ ഹോട്ടൽ പോലീസ് അടപ്പിച്ചിരുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy