Munnar: തൊണ്ടവരെ മദ്യവും ഒപ്പം കഞ്ചാവുംകൂടിയായപ്പോള്‍  യുവാക്കളുടെ ആഘോഷം അടിപൊളി...  എന്നാല്‍ പിന്നീട് നടന്ന സംഭവത്തില്‍  കുഴങ്ങിയത് പോലീസാണ്.... 


COMMERCIAL BREAK
SCROLL TO CONTINUE READING

"തന്നെ കൊല്ലാന്‍ വരുന്നേ...."  എന്ന് അലറി വിളിച്ചുകൊണ്ട്  ഒരു യുവാവ്‌  മൂന്നാര്‍ ടൗണിലൂടെ ഓടി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ്‌ സംഭവങ്ങള്‍ക്ക്  തുടക്കം.  വയറു നിറയെ മദ്യവും ഒപ്പം കഞ്ചാവും വലിച്ച് ഫുള്‍ കിക്കായ യുവാവ്‌  ആണ് രാത്രി മുഴുവന്‍  പോലീസിനെ വട്ടം  ചുറ്റിച്ചത്‌. ഒടുവില്‍ വില്ലന്‍ കഞ്ചാവ് ആണെന്ന് മനസ്സിലാക്കിയ പോലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി  യുവാവിനെ ഒപ്പം വിട്ടയച്ചു.


തിങ്കളാഴ്ച രാവിലെയാണ് ഓണാഘോഷത്തിന്‍റെ ഭാഗമായി  യുവാവും സുഹൃത്തുക്കളും മൂന്നാറിലെ ഒരു റിസോര്‍ട്ടിലെത്തിയത്. പഴയ മൂന്നാറിലുള്ള ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത ഇവര്‍ ബൈക്കില്‍ ടോപ്പ് സ്റ്റേഷനിലെത്തി അവിടെ നിന്നും കഞ്ചാവ് സംഘടിപ്പിച്ചു വലിച്ചു.  പിന്നീട് റൂമിലെത്തി  കുശാലായി മദ്യപിച്ച് കിടന്നുറങ്ങി. ശേഷമാണ് യുവാവിന് കഞ്ചാവിന്‍റെവക ഡബിള്‍ കിക്ക്... !! 


രാത്രി സുഹൃത്തുക്കളറിയാതെ മുറിവിട്ടിറങ്ങിയ ഓടിയ യുവാവ് കരഞ്ഞ് വിളിച്ച് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.  തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സുഹൃത്തുക്കള്‍ തന്നെ കൊല്ലാന്‍ വരുന്നെ എന്ന് അലറി വിളിച്ച് യുവാവ് പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്‌.


യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍  റിസോര്‍ട്ടിലെത്തി യുവാക്കളെ  ചോദ്യം ചെയ്ത പോലീസിന് പ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ല എന്ന് വ്യക്തമായി. ഇതോടെ  യുവാവിനെ തിരികെ സുഹൃത്തുക്കളുടെ അടുത്ത് എത്തിച്ചു.


എന്നാല്‍ അവിടെയും തീര്‍ന്നില്ല,  അല്‍പസമയം കഴിഞ്ഞപ്പോള്‍  റിസോര്‍ട്ട് ഉടമയുടെ ഫോണ്‍. ഒരു യുവാവ് തന്നെ സുഹൃത്തുക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നുവെന്നായിരുന്നു പരാതി.  സംഭവസ്ഥലത്ത്  എത്തിയ പോലീസിന്  കണ്ടത് പഴയ കഥാപാത്രത്തെയാണ്..!! 


Also Read: Muttil tree robbery case; അന്വേഷണം അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്ത്


പോലീസ് ഇയാളെയും കൂട്ടി സ്റ്റേഷനില്‍ എത്തി.  അവിടെയും ഇയാള്‍ ബഹളം തുടര്‍ന്നു.  


എന്നാല്‍, നേരം  വെളുത്തതോടെയാണ്‌ സംഭവത്തിന്‍റെ ട്വിസ്റ്റ്‌....   താനെങ്ങനെ  പോലീസ്  സ്റ്റേഷനിലെത്തി എന്നായി യുവാവിന്‍റെ ചോദ്യം....!!  ഒടുവില്‍ കഥകള്‍ പറഞ്ഞു മനസ്സിലാക്കിയ പോലീസ് ബന്ധുക്കള്‍ക്കൊപ്പം യുവാവിനെ വിട്ടയച്ചു....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.