ആലപ്പുഴ: യുവകവി ഹരിലാൽ ഐക്കരയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാൽപ്പത്തിമൂന്ന് വയസായിരുന്നു.  അവിവിഹാഹിതനായ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ നാട്ടുകാർ ചേർന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഹരിലാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബെംഗളൂരുവിൽ കാറിന്റെ സൺറൂഫ് തുറന്ന് നൃത്തം ചെയ്ത 4 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ


വള്ളികുന്നം മഠത്തിലയ്യത്ത് ജംഗ്ഷന് സമീപം കളീക്കൽ തെക്കതിൽ വീട്ടിലായിരുന്നു ഹരിലാൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോൺ എടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തം​ഗത്തെ അറിയിക്കുകയും. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോൾ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തുകയുമായിരുന്നു.


Also Read: വിപരീത രാജയോഗം: വരുന്ന 9 ദിവസം ശുക്ര സംക്രമണത്തിലൂടെ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!


തുടർന്ന് കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോൾ ഹരിലാലിനെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിലാൽ കരൾ രോ​ഗ ബാധിതനായിരുന്നു എന്നാണ് റിപ്പോർട്ട്.  ബി​ഗ് ബോസ് ടെലിവിഷൻ ഷോയിൽ പരീക്കുട്ടി പാടിയ ‘ഒരു കിളിയായിരുന്നെങ്കിൽ ഞാൻ എന്ന കവിത എഴുതിയത് ഹരിൽ ആയിരുന്നു. ഈ കവിത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.