Crime news: യുവതിയെ പിന്തുടർന്ന് ആക്രമിച്ചു; പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ
Young woman attacked in Thiruvananthapuram: സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് യുവതിയെ പ്രതി ആക്രമിച്ചത്.
തിരുവനന്തപുരം: യുവതിയെ രാത്രിയിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ കല്ലിയൂർ കാക്കാമൂല സ്വദേശി മണിക്കുട്ടനെ (48) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി വേളാവൂരിന് സമീപത്താണ് സംഭവമുണ്ടായത്.
സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് യുവതി ആക്രമിക്കപ്പെടുന്നത്. കടയിൽ നിന്നും വീട്ടിലേക്ക് നടന്ന യുവതിയുടെ പിന്നാലെ എത്തി കമ്പി പോലത്തെ വസ്തു ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നിസാര പരിക്കേറ്റ യുവതി ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.