Arrest: ചാരായം വാറ്റി വിൽപ്പനയ്ക്കായി സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ
Youth arrested for Illegal liquor sale: 10 ലിറ്റർ ചാരായവും 230 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് വീട്ടിൽ ചാരായം വാറ്റി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന യുവാവ് അറസ്റ്റിൽ. ആനാട് നാഗച്ചേരി കല്ലടക്കുന്ന് തടത്തരികത്ത് വീട്ടിൽ ബാബു മകൻ നന്ദു എന്ന ഷാജിയെ (38) യാണ് നെടുമങ്ങാട് എക്സൈസ് സി.ഐ ബി.ആർ.സ്വരൂപിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ വീട്ടിൽ ചാരായം വാറ്റി വിൽപ്പനയ്ക്കായി കന്നാസിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ ചാരായവും, വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 230 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും പിടിച്ച് എടുത്തതായി സി.ഐ അറിയിച്ചു. പെയിന്റിംഗ് തൊഴിലാളി ആയ ഷാജി ജോലി ഇല്ലാതെ വന്നപ്പോഴായിരുന്നു ഓണം പ്രമാണിച്ച് ചാരായം വാറ്റ് തുടങ്ങിയത് എന്നും സി.ഐ പറഞ്ഞു.
ALSO READ: മുംബൈയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഒരു പ്രതിദിന വിമാന സർവീസ് കൂടി
ആവശ്യക്കാർക്ക് ചാരായം എത്തിച്ചു കൊടുക്കുകയാണ് ചെയ്യുക. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി ചാരായവും, കോടയും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത് എന്നും സി.ഐ അറിയിച്ചു. അറസ്റ്റിലായ ഷാജിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...