മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസിന്‍റെ ``ഊരിപ്പിടിച്ച വാൾ സമരം``
തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ രാവിലെ 11 മണിയോടെ ഊരി പിടിച്ച വാളുകളുമായി ഒരു സംഘം പ്രവർത്തകർ എത്തിയതോടെ പോലീസ് ആദ്യം ഒന്നമ്പരന്നു. പ്രതീകാത്മക വാളുകൾ ആണെന്ന് അറിഞ്ഞതോടെ അവർ പിൻമാറി. `ഊരി പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി` എന്ന പേരിലാണ് കെ.എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകത്മക സമരം നടത്തിയത്.
തൃശൂർ: പ്രതീകാത്മക വാളുകളുമായി തൃശൂരിൽ യൂത്ത് കോൺഗ്രസിന്‍റെ വേറിട്ട സമരം. ഊരി പിടിച്ച വാളുകൾക്കിടയിലൂടെ നടന്നെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലവിലെ അവസ്ഥ വ്യക്തമാക്കാനാണ് ഇത്തരം ഒരു പ്രതിഷേധം സംഘടിപ്പിച്ചത്.
തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ രാവിലെ 11 മണിയോടെ ഊരി പിടിച്ച വാളുകളുമായി ഒരു സംഘം പ്രവർത്തകർ എത്തിയതോടെ പോലീസ് ആദ്യം ഒന്നമ്പരന്നു. പ്രതീകാത്മക വാളുകൾ ആണെന്ന് അറിഞ്ഞതോടെ അവർ പിൻമാറി. "ഊരി പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി" എന്ന പേരിലാണ് കെ.എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകത്മക സമരം നടത്തിയത്.
കെപിസിസി സെകട്ടറി ജോൺ ഡാനിയൽ ഉത്‌ഘാടനം ചെയ്തു. ഊരി പിടിച്ച വാളുകൾക്കിടയിൽ കൂടി സഞ്ചരിച്ചെന്ന് വീമ്പിളക്കിയ പിണറായി വിജയൻ ഇപ്പോൾ നൂറു കണക്കിന് പോലീസുകാരുടെ ഊരി പിടിച്ച ലാത്തികൾക്കിടയിൽ കൂടിയാണ് യാത്ര ചെയ്യുന്നതെന്ന് ജോൺ ഡാനിയൽ പരിഹസിച്ചു.
പിണറായിയുടെ യാത്ര മൂലം കേരളം പൊറുതി മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് ലെമിൻ ബാബു അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ, നേതാക്കളായ സുനിൽ ലാലൂർ, പ്രഭുദാസ് പാണേങ്ങാടൻ, വിഷ്ണു ചന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...