ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; 8 പേര് അറസ്റ്റില്‍
നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യാന്‍ ഔദ്യോഗിക വാഹനത്തില്‍ പോകുകയായിരുന്നു ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം. ഇന്നു രാവിലെ 11 മണിയോടെ ദേശീയപാതയില്‍ ചവറ ശങ്കരമംഗലത്താണ് സംഭവം നടന്നത്.
കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യാന്‍ ഔദ്യോഗിക വാഹനത്തില്‍ പോകുകയായിരുന്നു ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം. ഇന്നു രാവിലെ 11 മണിയോടെ ദേശീയപാതയില്‍ ചവറ ശങ്കരമംഗലത്താണ് സംഭവം നടന്നത്.
മന്ത്രി വരുന്ന വിവരം മുൻകൂട്ടിയറിഞ്ഞ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെയെത്തി കരിങ്കൊടി വീശുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് യുവജന സംഘടനയിൽപ്പെട്ട എട്ടു പേരെ ചവറ പൊലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ്-ആർവൈഎഫ് പ്രവർത്തകരായ അരുണ്‍ രാജ്, ലാലു, മനോജ്, റിനോഷ്, ജാക്സണ്, വിഷ്ണു, രതീഷ്, മുഹ്സിൻ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്.
എന്നാല്‍ മന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായില്ല.
ബാലാവകാശ കമ്മീഷനിലെ നിയമനത്തെ ചൊല്ലിയുള്ള വിവാദത്തോടു ബന്ധപ്പെട്ടാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.