മുക്കം: കോഴിക്കോട് മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.  സംഭവം നടന്നത് മാങ്ങാപ്പൊയിലിലാണ്. നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന്റെ പിറകില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു.  അപകടത്തിൽ മരിച്ചത് എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാനാണ്.  ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.   


Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലൊ അലർട്ട്


15കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; 19കാരന് ജീവപര്യന്തം തടവും പിഴയും


പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. 19കാരനായ അതുലിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 4,75,000 രൂപയാണ് പിഴയൊടുക്കേണ്ടത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഇതിനുപുറമെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.


Also Read: 12 വർഷങ്ങൾക്ക് ശേഷം മോഹിനി ഏകാദശിയിൽ അത്ഭുതയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം


അതേസമയം തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും മുപ്പതിനായിരം രൂപപിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചു. കള്ളിക്കാട് സ്വദേശി ജയകുമാർ (45) എന്ന ജയനെയാണ് പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് അനുഭവിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.