Train Death Velloor: ഉത്സവം കഴിഞ്ഞു വന്ന യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
Train Accident Velloor: വെള്ളൂർ ശ്രാങ്കുഴ ഭാഗത്താണ് അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും അടുത്ത ട്രാക്കിലേക്ക് മാറിയതും പിന്നിൽ നിന്നും വന്ന് മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന
കോട്ടയം: ഉത്സവം കഴിഞ്ഞ് മടങ്ങി വരവെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷ്ണവ് (21), ജിഷണു (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. വടയാറിൽ ഉത്സവത്തിന് പങ്കെടുത്ത ശേഷമാണ് ഇവർ വീട്ടിലേക്ക് തിരികെ വന്നത്. ഇതിനിടയെയായിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
വെള്ളൂർ ശ്രാങ്കുഴ ഭാഗത്താണ് അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും അടുത്ത ട്രാക്കിലേക്ക് മാറിയതും പിന്നിൽ നിന്നും വന്ന് മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. രാവിലെ നടക്കാൻ ഇറങ്ങിയ സമീപവാസികളാണ് മൃതദേഹം കണ്ടതെന്ന് റിപ്പോർട്ട് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.