തിരുവനന്തപുരം: പാറശ്ശാല കിണറ്റ് മുക്കിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവാരക്കോണം കിണറ്റ്മുക്ക് സ്വദേശിയായ സെൽവരാജ് (43) ഭാര്യ പ്രിയ ലത (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിന്റെ മൃതദേഹം വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടെന്നും പാറശാല പോലീസ് പറഞ്ഞു. സേതു, പ്രീതു എന്നീ രണ്ട് മക്കളാണ് ദമ്പതികൾക്ക്. മകളുടെ വിവാഹം കഴിഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ എറണാകുളത്തായിരുന്നു.


ALSO READ: സ്ത്രീധന പീഡനം; മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി


രണ്ടുദിവസമായി ദമ്പതികളെ പുറത്തു കാണാത്തതും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രി 10.30ഓടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. മകൻ വെള്ളിയാഴ്ച രാത്രിയും ഇവരോട് ഫോണിൽ സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടാതായതിനെ തുടർന്നാണ് മകൻ എറണാകുളത്ത് നിന്ന് എത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.