ജഡ്ജസ് വേറെ ലെവൽ, സരിഗമപ ഫാമിലിയെ മിസ് ചെയ്യും; വിന്നർ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കൊച്ചുമിടുക്കി അനഘ അജയ്
തന്റെ ജീവിതത്തിലെ വഴിത്തിരിവാണ് സരിഗപമ കേരളം ലിറ്റിൽ ചാംപ്സ് എന്ന് അനഘ പറയുന്നു.
സീ കേരളത്തിന്റെ സരിഗമപ ലിറ്റിൽ ചാംപ്സിൽ വിജയിയായ കൊച്ചു മിടുക്കി അനഘ അജയിയെ പരിചയപ്പെടാം. ഇതിനോടകം തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ അനഘ അജയ് തൃശൂർ സ്വദേശിനിയാണ്. അഞ്ച് വയസ്സുമുതൽ സംഗീതം പഠിക്കുന്ന അനഘ ഗൾഫിലാണ് സ്ഥിരതാമസം. ഗൾഫിൽ നിന്നാണ് സരിഗമപ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ നാട്ടിലെത്തിയത്.
തന്റെ ജീവിതത്തിലെ വഴിത്തിരിവാണ് സരിഗപമ കേരളം ലിറ്റിൽ ചാംപ്സ് എന്ന് അനഘ പറയുന്നു. സാധാരണ കണ്ടുവരുന്ന റിയാലിറ്റി ഷോകളിൽ നിന്ന് ഒക്കെ വ്യത്യസ്തമായിരുന്നു ഇത്. ബ്ലൈൻഡ് ഓഡിഷനിലൂടെയാണ് താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നും അത്തരത്തിൽ ഒരു ഓഡിഷനെ കുറിച്ച് കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ലെന്നും അനഘ പറയുന്നു.
'ജഡ്ജസ് എന്നു പറയുമ്പോൾ പൊതുവെ എല്ലാവർക്കും ഭയമായിരിക്കും.. എന്നാൽ ഞങ്ങളുടെ ജഡ്ജസ് വെറേ ലെവലാണ്..ശരിക്കും ഒരു ഫാമിലിയായിരുന്നു ഞങ്ങൾ ..ഒരു വർഷം പോയത് അറിഞ്ഞില്ല..വല്ലാതെ മിസ് ചെയ്യുകയാണ് എല്ലാവരെയും'. ജഡ്ജസായ ഗോപീസുന്ദറിനേയും ഷാൻ റഹ്മ്മാനേയും സുജാതയേയും കുറിച്ച് ചോദിച്ചപ്പോൾ നൂറ് നാവായിരുന്നു അനഘയ്ക്ക്. 'ജഡ്ജസ് ആണെന്ന് തോന്നിയിട്ടേ ഇല്ല.. എന്തെങ്കിലും ടെൻഷൻ അടിച്ച് ഇരിക്കുകയാണെങ്കിൽ പോലും ജഡ്ജസ് അടുത്ത് വന്ന് ആശ്വസിപ്പിക്കും. എപ്പോഴും തമാശയും കളിയുമായിരുന്നു'. അത്രയും വലിയ ജഡ്ജസിന്റെ മുന്നിൽ പാടാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായാണ് കാണുന്നത്...
ഫൈനൽ വേദിയിൽ ജയിച്ച സന്തോഷത്തേക്കാൾ ഷോ തീരുകയാണല്ലോ എന്നോർത്തായിരുന്നു സങ്കടം....നാട് തൃശൂരാണെങ്കിലും താൻ ഗൾഫിലണ് വളർന്നത്. അതുകൊണ്ട് തന്നെ തൃശൂർക്കാർക്ക് ആർക്കും എന്നെ അറിയില്ലായിരുന്നു. പക്ഷെ എനിക്ക് ഈ നാട്ടുകാർ തന്ന സപ്പോർട്ട് ഒരിക്കലും മറക്കാനാവില്ല.. തൃശൂരിന്റെ അഭിമാനമാണ് താൻ എന്നാണ് പറയുന്നത്. അത് കേൾക്കുമ്പോൾ ശരിക്കും സന്തോഷമാണ്.
അച്ഛനും അമ്മയും ചേച്ചിയുമാണ് ഏറ്റവും സപ്പോർട്ട് ചെയ്യുന്നത്. അവരും ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.. ജയിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട... എന്റെ മാക്സിമം ബെസ്റ്റ് പാട്ടിന് നൽകാൻ ആയിരുന്നു അവർ പറഞ്ഞത്. ഞാൻ എന്റെ ബെസ്റ്റ് നൽകി..ഇപ്പോൾ ഏറെ സന്തോഷം. ഭാവിയിൽ ആരാവണമെന്ന് ചോദിച്ചപ്പോൾ ദൈവം തന്ന ഈ കഴിവ് താൻ ഒരിക്കലും വിട്ട് കളയില്ല എന്നാണ് അനഘ പറയുന്നത്.. ഗായികയാവണം.. സിനിമയിൽ പാടണം.. അങ്ങനെ അങ്ങനെ.. തന്റെ സ്വപ്നങ്ങളെയെല്ലാം ചേർത്ത് പിടിച്ച് പാട്ടുമായി മുന്നോട്ട് പോകുകയാണ് അനഘ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...