തിരുവനന്തപുരം: കെഎസ്ആർടിസി കിഴക്കേക്കോട്ട ഡിപ്പോയിലെ കുടിവെള്ള കിയോസ്ക് പ്രവർത്തിക്കാത്തതിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ദീർഘനാളായി ശുചിമുറി പ്രവർത്തിക്കാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് പരാതികൾ വന്നിരുന്നതായും നിരവധി യാത്രക്കാർ വന്നു പോകുന്ന സ്ഥലത്തെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു. സീ മലയാളം ന്യൂസ് വാർത്തയെ തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന തിരുവനന്തപുരം കിഴക്കേക്കോട്ട നോർത്ത് ബസ് സ്റ്റാൻഡിൽ കുടിവെള്ള കിയോസ്ക്കുകൾ വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്ന വാർത്ത സീ മലയാളം ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ എത്തുന്ന നോർത്ത് ബസ് ഡിപ്പോയിലെ ശുചിമുറിയും ദീർഘനാളായി അടച്ചിട്ടിരിക്കുകയാണ്. നവീകരണത്തിന്റെ പേരിൽ അടച്ചുപൂട്ടിയ ശുചിമുറി പിന്നീട് തുറന്നിട്ടില്ല.



തിരുവനന്തപുരം നഗരസഭയും കെഎസ്ആർടിസിയും തമ്മിൽ ഉടലെടുത്ത തർക്കമാണ് കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ വില്ലനായി മാറിയത്. സ്ഥലവും വസ്തുവും സംബന്ധിച്ച തർക്കം രൂപപ്പെട്ടതോടെ കേസിന്റെ നൂലാമാലകൾ പിന്നീട് കോടതി കയറി. നിയമ വ്യവഹാരങ്ങൾ ഒന്നിനുമേൽ ഒന്നായി കൂനിന്മേൽ കുരു പോലെ വന്നതോടെ പാവം യാത്രക്കാരാണ് ദുരിതത്തിലായത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഗതാഗത മന്ത്രി വിഷയത്തിൽ ഇടപെട്ടു. ഇത് സംബന്ധിച്ച പോരായ്മകൾ പരിശോധിക്കാൻ ഗതാഗത സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി പരിഹരിക്കാനുള്ള മാർഗങ്ങൾ തേടിയിട്ടുണ്ടെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു സീ മലയാളം ന്യൂസിനോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.