Zika Virus : സംസ്ഥാനത്ത് മൂന്ന് പേർക്കും കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, രോഗബാധിതരിൽ രണ്ട് വയസ്സുള്ള കുട്ടിയും
Zika Virus ഇതുവരെ ബാധിച്ചവരുടെ കണക്ക് 18 ആയി.
Thiruvananthapuram : കേരളത്തിൽ മൂന്ന് പേർക്കും കൂടി സിക്ക വൈറസ് (Zika Virus) സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 18 ആയി. രോഗം ബാധിതരിൽ രണ്ട് വയസുള്ള കുട്ടിയും. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്പിളുകളാണ് അയച്ചത്. അതിലാണ് 3 എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് (Veena George) അറിയിച്ചു.
നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ALSO READ : Zika Virus : സിക്ക വൈറസ് ബാധ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തി പരിശോധന നടത്തും
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ : Zika Virus: എന്താണ് സിക്ക വൈറസ്? ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
കേരളത്തിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും. കേന്ദ്ര സംഘം വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പരിശോധനങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിശോധനയ്ക്കായി കേരളത്തിലെത്തുന്ന സംഘ ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ചയും നടത്തും.
ALSO READ : Zika Virus Kerala: വാക്സിനില്ലാത്ത സിക്ക, കൊതുകിനെ സൂക്ഷിക്കുക, ഇതാണ് ലക്ഷണങ്ങൾ
സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള- തമിഴ്നാട് അതിര്‍ത്തികളില്‍ (Kerala-Tamil Nadu Border) പരിശോധന കര്‍ശനമാക്കുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.