Zika Virus: കോട്ടയത്തും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
ആരോഗ്യപ്രവർത്തകയ്ക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്
കോട്ടയം: ജില്ലയിൽ ആദ്യമായി സിക്ക വൈറസ് (Zika virus) ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യപ്രവർത്തകയ്ക്കാണ് (Health worker) സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ന് തിരുവനന്തപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.
ALSO READ: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി Zika Virus സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ 41 പേര്‍ക്ക് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. അഞ്ച് പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി (Health minister) വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.