കോഴിക്കോട്: കോഴിക്കോട് സിക വൈറസ് (Zika Virus) സ്ഥിരീകരിച്ചു. ബം​ഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് (Kozhikode) ചേവായൂർ സ്വദേശിനിയായ 29കാരിക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് യുവതിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതി നിലവിൽ രോ​ഗവിമുക്തയായി ആശുപത്രി വിട്ടു, വീട്ടിൽ വിശ്രമത്തിലാണ്. മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നവംബർ 17ന് ആണ് ഇവർ നാട്ടിലെത്തിയത്. വയറുവേദനയുൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവരുമായി അടുത്തിടപഴകിയ ആർക്കും രോ​ഗലക്ഷണങ്ങൾ ഇല്ല.


ALSO READ: Zika Virus: മഹാരാഷ്ട്രയിലും സിക്ക വൈറസ്, ആദ്യ കേസ് സ്ഥിരീകരിച്ചത് പൂനെയില്‍


പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് സിക വൈറസിനുള്ളത്. സിക വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളു. എന്നാൽ എല്ലാവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചിലരിൽ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ലെന്നത് രോ​ഗത്തിന്റെ അപകടാവസ്ഥ വർധിപ്പിക്കുന്നു.


1947-ൽ ഉഗാണ്ടയിൽ മഞ്ഞപ്പനിയെക്കുറിച്ച് ഗവേഷണം നടത്തിയിയിരുന്ന ശാസ്ത്രജ്ഞരാണ് ആദ്യമായി സിക രോഗത്തെ കണ്ടെത്തിയത്‌. 
ഉ​ഗാണ്ടയിലെ സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആദ്യമായി മനുഷ്യരിൽ രോഗബാധ സ്ഥിരീകരിച്ചത് 1954-ൽ നൈജീരിയയിലാണ്. അതിനുശേഷം ആഫ്രിക്കയിലും തെക്കൻ എഷ്യയിലും സിക വൈറസ് സ്ഥിരീകരിക്കപ്പെട്ടെങ്കിലും ഗുരുതരമായ അവസ്ഥ ഉണ്ടായില്ല.


ALSO READ: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി Zika Virus സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി


2007-ലാണ് രോഗം വ്യാപകമായി പടർന്നത്. 2014-ൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായി രോഗം തിരിച്ചറിഞ്ഞത് ബ്രസീലിലാണ്. 2015 മേയ് മാസത്തോടെ ബ്രസീലിൽ വ്യാപകമായി രോഗം പടർന്നു. തുടർന്ന് വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും 23-ഓളം രാജ്യങ്ങളിൽ രോഗം വ്യാപിച്ചു. അതോടെയാണ് സിക വൈറസ് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മാത്രം 40 ലക്ഷം പേർ രോഗബാധിതരായി.


അമേരിക്കൻ വൻകരകളിൽ നിന്നും യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും രോഗം പടർന്നു. ജനസാന്ദ്രതയും ജനനനിരക്കും കൂടുതലായ ഏഷ്യൻ രാജ്യങ്ങളിൽ രോഗം വേഗത്തിൽ പകരാൻ സാധ്യതയുണ്ട്. രോഗത്തിനെതിരെ ലോകരാജ്യങ്ങളെ സജ്ജരാക്കാനും പനി പടരുന്നതു പ്രതിരോധിക്കാനുമായി 2016 ഫെബ്രുവരി 2-ന് ലോകാരോഗ്യസംഘടന സിക രോഗത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.