തിരുവനന്തപുരം: തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും (38) സിക്ക വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുകൂടാതെ ഇന്ന് പൂന്തുറ സ്വദേശിക്കും (35), ശാസ്തമംഗലം സ്വദേശിനിക്കും (41) സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


ALSO READ: Zika Virus : സിക്ക വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കന്യകുമാരി അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ തമിഴ്നാട്


അതേസമയം കഴിഞ്ഞ ദിവസം സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.


ALSO READ: Zika Virus പ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്


കേരളത്തിൽ സിക്ക വൈറസ് രോഗ ബാധി സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാടിന് പുറമെ കർണാടകത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗർഭണികളിൽ വൈറസിന്റെ രോഗ ലക്ഷ്ണങ്ങൾ പ്രകടമായവർ എത്രയും പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് കർണാടകയിലെ ആരോഗ്യ വകപ്പ് അറിയിച്ചിരിക്കുന്നത്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.