Thriuvananthapuram : തിരുവനന്തപുരത്ത് ജില്ലയിൽ സിക്ക വൈറസ് (Zika Virus) വ്യാപനം പ്രതിരോധിക്കുന്നതിനുള്ള തീവ്രയജ്ഞം ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കൊതുക് നശീകരണത്തിന് ഒരാഴ്ച ഫോഗിങ് നടത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റു പ്രദേശങ്ങളിലും പ്രതിരോധം ഊർജ്ജിതമാക്കുമെന്നു കളക്ടർ പറഞ്ഞു. സിക്ക വൈറസിനെതിരേ ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചുള്ള പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. ആനയറ കേന്ദ്രീകരിച്ചു  മൂന്നു കിലോമീറ്റർ പരിധിയിൽ സിക്ക വൈറസിന്റെ ക്ലസ്റ്റർ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയ്ക്കു പ്രത്യേക പ്രാധാന്യം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. 


ALSO READ: Zika Virus: സികയെ നേരിടാൻ മൈക്രോ പ്ലാൻ,ഒാരോ ജില്ലകളിലും പ്രതിരോധ പ്രവർത്തനം ഇങ്ങനെ


കൊതുകിന്റെ ഉറവിട നശീകരണത്തിനാകും പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻതൂക്കം. പൊതുജനങ്ങൾക്ക് സിക്ക വൈറസിനെ സംബന്ധിച്ച്  അവബോധം നൽകുന്നതിനു മൈക്ക് അനൗൺസ്മെന്റ്, വ്യക്തിഗത ആശയവിനിമയം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ നൽകുന്നുണ്ടെന്നു കളക്ടർ അറിയിച്ചു. 


ALSO READ: Zika Virus പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണു പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂർ സിക്ക കൺട്രോൾ റൂം തുറന്നു. 0471 2475088 , 0471 2476088 എന്നിവയാണു നമ്പറുകൾ.


ALSO READ: Zika Virus പ്രതിരോധം; തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു


സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് എട്ട് പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് ഗർഭിണികളാണ് ഉള്ളതെന്നും അറിയിച്ചു. സിക്ക സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.