തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുഴ വൃത്തിയാക്കി നര്‍ത്തകിമാർ. കരമനയാറിന്റെ പുളിയർകോണം ഭാഗത്തുള്ള കൈവരിയിലാണ് ശുചീകരണം നടത്തിയത്. ഒരു കിലോമീറ്ററോളം ദൂരമാണ് ഇത്തരത്തിൽ വൃത്തിയാക്കിയത്. സ്വിറ്റ്സർലന്റിൽ നിന്നും ഗീതാഗോവിന്ദം ചിത്രീകരണത്തിനായി കേരളത്തിൽ എത്തിയ കഥക് നർത്തകി ഡോ. പാലി ചന്ദ്രയും വിവിധ നാടുകളിൽ നിന്നുള്ള അവരുടെ ശിഷ്യകളുമായിരുന്നു ശുചീകരണത്തിൽ പങ്കെടുത്തത്. പൈപ്പ് വെള്ളം വരുന്നത് വരെ പ്രദേശ വാസികൾ ഭക്ഷണം പാകം ചെയ്യാൻ വരെ ഉപയോഗിച്ചത് ഈ പുഴയിലെ വെള്ളമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് പാലി ചന്ദ്രയും കൂട്ടരും മാലിന്യം നിറഞ്ഞ പുഴ കണ്ടത്. ഡാൻസ് ഷൂട്ട് ചെയ്യുന്നതിനായി കുറച്ചുഭാഗം ഇവർ വൃത്തിയാക്കി. പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിൽ പാലി ചന്ദ്രയും കൂടെ ഉള്ള അഞ്ച് ശിഷ്യരും ചേർന്ന് ഇവിടം വൃത്തിയാക്കുകയായിരുന്നു. രാവിലെ 8 മണി മുതലായിരുന്നു ശുചീകരണ പ്രവർത്തനം.


Also Read: International Women's Day 2023: വനിതാ ദിനത്തോടനുബന്ധിച്ച് ബുള്ളറ്റിൽ നാടുചുറ്റി നാലു യുവതികൾ


 


വിളപ്പിൽ പഞ്ചായത്തിന്റെ വനിതാ പ്രസിഡന്റ് ലില്ലി മോഹനും മൈലമൂട് വാർഡിലെ അംഗം സൂസി ബീനയും ഈ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമാകാൻ എത്തിയിരുന്നു. ഓൺലൈൻ വഴി ഡാൻസ് പഠിപ്പിക്കുന്ന സ്ഥാപനമായ നാട്യ ശാസ്ത്രയ്ക്കായാണ് ഗീതഗോവിന്ദം നൃത്തം ചിത്രീകരിക്കുന്നത്. ഇവർക്കൊപ്പം തദ്ദേശവാസികളും ചേർന്ന് ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മാറ്റിയത്.


Shaliza Dhami: ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തിലെ ആദ്യ വനിതാ കോംബാറ്റ് യൂണിറ്റ് കമാന്‍ഡര്‍; നേട്ടം സ്വന്തമാക്കി ഷാലിസാ ധാമി


ന്യൂഡൽഹി: വെസ്റ്റേൺ സെക്ടറിലെ ഫ്രണ്ട്‌ലൈൻ കോംബാറ്റ് യൂണിറ്റിന്റെ കമാൻഡർ ആയി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ തിരഞ്ഞെടുത്തു. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത കോംബാറ്റ് യുണിറ്റ് കമാൻഡർ ആകുന്നത്. മെഡിക്കൽ സ്ട്രീമിന് പുറമെ ആദ്യമായി കമാൻഡർ റോളിലേക്ക് വനിതാ ഓഫീസർമാരെ ഈ മാസം ആദ്യം ആർമി നിയോഗിച്ചിരുന്നു. ഇവരിൽ 50 ഓളം പേർ ഫോർവേഡ് ഉൾപ്പെടെയുള്ള പ്രവർത്തന മേഖലകളിലെ യൂണിറ്റുകൾക്ക് നേതൃത്വം നൽകും. വെസ്റ്റേൺ സെക്ടറിലും, ഈസ്റ്റേൺ സെക്ടറിലും ഇത് സംഭവിക്കും. 


2003-ൽ ഹെലികോപ്റ്റർ പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ ധാമിക്ക് 2,800 മണിക്കൂറിലധികം പറക്കൽ അനുഭവമുണ്ട്. വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇൻസ്ട്രക്ടറായ ധാമി വെസ്റ്റേൺ സെക്ടറിലെ ഒരു ഹെലികോപ്റ്റർ യൂണിറ്റിന്റെ ഫ്ലൈറ്റ് കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആർമിയിലെ കേണൽ എന്ന പദവിക്ക് തുല്യമാണ് ഐഎഎഫിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പദവി. രണ്ട് പ്രാവശ്യം എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫിന്റെ അഭിനന്ദനം നേടിയ ഷാലിസാ നിലവിൽ ഒരു ഫ്രണ്ട് ലൈൻ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഓപ്പറേഷൻസ് ബ്രാഞ്ചിലാണ്.


2019ൽ ഇന്ത്യന്‍ വ്യോമ സേനയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഫ്‌ളൈറ്റ് കമാന്‍ഡറെന്ന നേട്ടം ഷാലിസാ ധാമി സ്വന്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ ഹിന്തോണ്‍ എയര്‍ബേസിലെ ചേതക് ഹെലികോപ്റ്റര്‍ യൂണിറ്റിലാണ് നിയമിതയായത്. ഫ്‌ളൈയിങ് യൂണിറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണ് ഫ്‌ളൈറ്റ് കമാന്‍ഡര്‍ എന്ന് പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.