വിദ്വേഷ പ്രസംഗം, പി.സി ജോർജ് അറസ്റ്റിൽ
വിദ്വേഷ പ്രസംഗത്തിന്റേ പരിൽ മുൻ എം.എൽ.എ .പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റേ പരിൽ മുൻ എം.എൽ.എ .പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റു പേട്ടയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. 153A,295A വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പർദ്ദ വളർത്തൽ,മത വികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പി.സി ജോർജ്ജ് ചെയ്തതായി പ്രഥമാ ദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് പുലർച്ചെ 5 മണിക്കാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സംലം പി.സി ജോർജിനെ കസ്റ്റിയിലെടുത്തത്. പോലീസ് വാഹനത്തിൽ കയറാൻ തയ്യാറാകാത്ത പി.സി.ജോർജ് സ്വന്തം കാറിലാണ് തിരുവനന്തപുരത്ത് എത്തിയത്. പോലീസ് ഉദ്യാഗസ്ഥർക്കും മകൻ ഷോൺ ജോർജിനും ഒപ്പമാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. നന്ദാവനം എ.ആർ ക്യാമ്പിലെത്തിച്ച പി.സി ജോർജിനെ വിശദമായി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
പിസി ജോർജിന് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പി.സി ജോർജിന് എതിരായ നടപടി വൈകുന്നു എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ചടുലമായ നീക്കമുണ്ടായത്. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമായിരുന്നു പി.സി ജോർജിനെതിരായ നടപടി പോലീസ് ശക്തമാക്കിയത്.
ഇക്കഴിഞ്ഞ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലാണ് വിദ്വേഷപരമായ പ്രസംഗം പി.സി. ജോർജ് നടത്തിയത്. മുസ്ലീം വിഭാഗത്തിലുള്ളവർ നടത്തുന്ന കച്ചവട സ്ഥാപനങ്ങളിൽ പാനീയങ്ങളിൽ വന്ധ്യത വളർത്താനുള്ള മരുന്ന് കലർത്തുന്നുവെന്നും ജനസംഖ്യ വർദ്ധിപ്പിച്ച് മുസ്ലീങ്ങൾ ഇത് അവരുടെ രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു എന്നതടക്കമുള്ള പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയത്. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പർദ്ദ വളർത്തുന്ന രീതിയിലും പി.സി ജോർജ്ജ് പ്രകോപനപരമായി പ്രസംഗിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...