തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വിന്‍ വിന്‍ ഡബ്ല്യു 714 ലോട്ടറിയുടെ നറുക്കെടുപ്പാണ് നടക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ. സമാശ്വാസ സമ്മാനമടക്കം ഒമ്പത് സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറി ഭാ​ഗ്യശാലികൾക്ക് ലഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും. സോഷ്യൽ മീഡിയ പേജുകളിലൂടെ നറുക്കെടുപ്പ് തത്സമയം കാണാൻ സാധിക്കും. വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത് എല്ലാ തിങ്കളാഴ്ചകളിലുമാണ്. ഒന്നാം സമ്മാനം 75 ലക്ഷമായ വിൻ വിൻ ലോട്ടറിക്ക് 40 രൂപയാണ്.


ALSO READ: Kerala Lottery Result 2023 : 80 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; കാരുണ്യ കെആർ ലോട്ടറി ഫലം


വിൻ വിൻ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാൻ സാധിക്കും. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് തുക നേടാം.


വിൻ വിൻ ലോട്ടറിക്ക് പുറമേ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.