1000 Babies: ഡിസ്നി ഹോട്ട്സ്റ്റാറിന്റെ സൈക്കോളജിക്കൽ ത്രില്ലർ; `1000 Babies` ഫസ്റ്റ് ലുക്ക് പോസ്റ്റർ!
നജീം കോയ ആണ് ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലറായ ഈ സീരീസ് ഉടൻ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും.
ഡിസ്നി ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം സീരീസായ '1000 Babies'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ എന്നീ ആദ്യ നാല് വെബ് സീരീസുകൾക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.ആദ്യ നാല് വെബ് സീരിയകളുടെ ജോനറുകളിൽ നിന്ന് മാറി തീർത്തും വ്യത്യസ്തമായ പ്രമേയമാണ് '1000 babies' നുള്ളത്. വിസ്മയിപ്പിക്കുന്ന കഥാ പശ്ചാത്തലവും സസ്‌പെൻസും നിറഞ്ഞ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.
നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നു. നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന '1000 Babies' എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു. സഞ്ജു ശിവരാമൻ, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരുടെ അമ്പരപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരവും ഇതിൽ ഉണ്ട്.
Also Read: Manorathangal: 9 സൂപ്പർ താരങ്ങൾ 9 കഥകൾ; എംടിയുടെ 'മനോരഥങ്ങൾ' സ്ട്രീമിങ് തുടങ്ങി
ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത് ഫെയ്‌സ് സിദ്ധിഖും, സംഗീത സംവിധാനം ശങ്കർ ശർമ്മയുമാണ്. വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.