നിഖിൽ സിദ്ധാർത്ഥയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം '18 പേജെസിന്റെ' ട്രെയിലർ പുറത്തിറങ്ങി. 'കാര്‍ത്തികേയ 2' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിഖിലും അനുപമയും ഒന്നിക്കുന്ന ചിത്രമാണ് '18 പേജെസ്'. പല്‍നാട്ടി സൂര്യ പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരുന്നു. കട്ടുകളൊന്നുമില്ലാതെ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോപി സുന്ദര്‍ ആണ് '18 പേജസി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ഛായാഗ്രാഹകൻ. നവീൻ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തും. നിരവധി ചിത്രങ്ങൾ അനുപമയുടേതായി പുറത്തിറങ്ങാനുണ്ട്. 



അനുപമ കേന്ദ്ര കഥാപാതത്രമാകുന്ന ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ഡിസംബര്‍ 29ന് റിലീസ് ചെയ്യും. സംവിധായകൻ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ദക്ഷിണ്‍ ശ്രീനിവാസാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ റെഡ്ഡിയാണ്. മധുവാണ് 'ബട്ടര്‍ഫ്ലൈ'യുടെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.


Also Read: Butterfly Movie: അനുപമയുടെ 'ബട്ടർഫ്ലൈ' ഡയറക്ട് ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?


 


ജനറേഷൻ നെക്സ്റ്റ് മൂവിസിന്റെ ബാനറിൽ രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാരായണയാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.


ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നത് അനന്ത ശ്രീരാമാണ്. ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നുണ്ട്. അര്‍വിസാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എൻജിനീയര്‍  പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍. ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ അനുപമ പരമേശ്വരൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'കുറുപ്പാ'ണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.