വിജയ് സേതുപതിയുടെ മലയാള ചിത്രം; 19 (1) (a) ഇന്ന് അർധരാത്രി മുതൽ സ്ട്രീമിങ് തുടങ്ങും
കേരളത്തില്‍ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിതെന്നാണ് സൂചന.
വിജയ് സേതുപതി, ഇന്ദ്രജിത്ത്, നിത്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 19 (1) (a). വിജയ് സേതുപതി ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം കൂടിയാണിത്. ചിത്രം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് 19 (1) (a) സ്ട്രീം ചെയ്യുന്നത്. ഇന്ന് അർധരാത്രി (ജൂലൈ 29) മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേരളത്തില്‍ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിതെന്നാണ് സൂചന. ആന്റോ ജോസഫും നീത പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മനേഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിജയ് ശങ്കറും.
Also Read: Dhokha: സസ്പെന്‍സ് ഡ്രാമയുമായി മാധവന്‍; ബോളിവുഡ് ചിത്രം 'ധോക്ക'യുടെ ടീസര്‍
ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിളാണ് ആര്‍ട്ടിക്കിള്‍ 19.
വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് 19 (1) (a). മുൻപ് ജയറാം നായകനായ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് സേതുപതി എത്തിയിരുന്നു. സനില്‍ കളത്തില്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
Sundari Gardens : "മധുര ജീവരാഗം മതിമറന്നു പാടും"; അപർണ ബാലമുരളിയുടെ സുന്ദരി ഗാർഡൻസിലെ ആദ്യ ഗാനമെത്തി
ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയുടെ പുതിയ ചിത്രം സുന്ദരീ ഗാർഡൻസിലെ ആദ്യ ഗാനം പുറത്തുവിട്ടു. "മധുര ജീവരാഗം മതിമറന്നു പാടും" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ജോ പോളാണ്, അൽഫോൻസ് ജോസഫ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യരാണ്. ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ ഉടൻ ചിത്രമെത്തും. എന്നാൽ ചിത്രത്ത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചാർളീ ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ഗാര്ഡന്സിനുണ്ട്. സംവിധായകൻ ചാർളി ഡേവിസിന്റെ ആദ്യ ചിത്രമാണ് സുന്ദരീ ഗാർഡൻസ്. അലെൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സലിം അഹമ്മദാണ്.
ലക്ഷ്മി മേനോൻ, ബിനു പപ്പു, വിജയരാഘവൻ, സ്മിനു സിജോ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതാണ് സംവിധായകൻ ചാർളി ഡേവിസ് തന്നെയാണ്. ചിത്രത്തിൻറെ കോ പ്രൊഡ്യൂസര്മാര് കബീർ കൊട്ടാരവും, റസാഖ് അഹമ്മദുമാണ്. അൽഫോൻസ് ജോൺസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. എഡിറ്റർ: സജിത് ഉണ്ണികൃഷ്ണൻ, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം , ഡിസൈനർ: ദിവ്യ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, നിശ്ചല ഛായാഗ്രഹണം: രോഹിത് കെ സുരേഷ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...