2018 സിനിമയ്ക്ക് വേണ്ടി മറ്റ് പടങ്ങളുടെ പ്രദർശന സമയം മാറ്റുന്നതെന്തിനെന്ന സംവിധായകൻ അനീഷ് ഉപാസനയുടെ ചോദ്യത്തിന് മറുപടിയുമായി ജൂഡ് ആന്റണി. ഇത് സംബന്ധിച്ച് ജൂഡ്, 2018ന്റെ നിർമാതാക്കൾ, തിയേറ്റർ ഉടമകൾ എന്നിവർക്ക് അനീഷ് തുറന്ന കത്തെഴുതിയിരുന്നു. ഇതിനാണ് ജൂഡ് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകിയത്. തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് തിയേറ്ററുകാരാണ്. അതിനുള്ള അവകാശം അവർക്കുണ്ടെന്നായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനുരാഗവും ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണെന്നും ജൂഡ് കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 


''എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു . അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ് . എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം .''



2018ന് വേണ്ടി മറ്റ് ചിത്രങ്ങളുടെ പ്രദർശന സമയങ്ങള്‍ തിയേറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്നായിരുന്നു അനീഷ് ഉപാസന കത്തിൽ കുറിച്ചത്. പ്രദർശന സമയം മാറ്റുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ അനീഷ് സംവിധാനം ചെയ്ത ജാനകി ജാനേ എന്ന ചിത്രവും ഉൾപ്പെടുന്നു. മെയ് 12നാണ് നവ്യാ നായർ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ജാനകി ജാനേ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയിട്ടും ചിത്രത്തിന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ ലഭിക്കുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു. 


Also Read: Aniesh Upasana: 'ആരും 2018 ഓളം എത്തില്ലായിരിക്കും, എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ...' തുറന്ന കത്തുമായി അനീഷ് ഉപാസന


ഇക്കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ടാണ് 2018 സിനിമയുടെ സംവിധായകനെയും നിര്‍മ്മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും സംബോധന ചെയ്തുകൊണ്ട് അനീഷ് ഉപാസന ഒരു തുറന്ന കത്ത് എഴുതിയത്. 2018 എന്ന സിനിമ കാരണമാണ് തിയേറ്ററുകൾ പലതും ഉണർന്നതെന്നും എന്നാൽ തങ്ങളുടെ കൊച്ചു പടങ്ങളുടെ പ്രദർശന സമയം മാറ്റുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നുമാണ് കത്തിൽ അനീഷ് കുറിച്ചത്. നെയ്മർ, അനുരാ​ഗം എന്നീ സിനിമകൾ നേരിടുന്ന ബുദ്ധിമുട്ടുകളും കൂടി ചേർത്തായിരുന്നു അനീഷ് ഉപാസനയുടെ കത്ത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.