Antony Varghese: 2018 എന്ന സിനിമ ജൂഡ് ആന്റണിയുടെ രാഷ്ട്രീയ പ്രകടനം, അത് യാഥാര്‍ത്ഥ്യ ബോധവുമായി ചേരുന്നതല്ല: എ എ റഹീം
AA Rahim MP about 2018 Movie: 2018 എന്ന സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ ഒറ്റയാന്‍ നായകനായി മാറുന്നത് അതുകൊണ്ടാണ്.
2018 എന്ന സിനിമ ജൂഡ് ആന്റണിയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യ ബോധവുമായി ചേരുന്നതല്ലെന്നും എ എ റഹീം. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പരാമർശിച്ചത്.നിലവിൽ ചർച്ചയായി മാറുന്ന ജൂഡ് പെപ്പെ വിവാദത്തെക്കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കി. യഥാര്‍ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാർ അല്ലാതെ സിനിമയുടെ സാങ്കേതികവിദ്യയോ വരുമാനമോ അല്ലെന്നും റഹീം കൂട്ടിച്ചേർത്തു.
റഹീമിന്റെ വാക്കുകൾ
2018 എന്ന സിനിമ ഞാന്‍ കണ്ടില്ല. നിലവിൽ നടക്കുന്ന വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. സംവിധായകനും തിരക്കഥാകൃത്തിനും അവരവരുടേതായ കഥപറച്ചിലും രീതികളും അവലംബിക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. 2018-നെ ഒരു സിനിമയായി മാത്രമാണ് ഞാന്‍ സമീപിക്കുന്നത്. രാഷ്ട്രീയം സ്വാഭാവികമായും കഥപറച്ചിലില്‍ പ്രതിഫലിക്കാം. കലാകാരനെന്നെ നിലയ്ക്ക് ജൂഡിന്റെ സര്‍ഗാത്മകതയെ ചോദ്യം ചെയ്യാനാകില്ല, അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണ് സിനിമയിലും കാണാനാകുന്നത്. അത് യാഥാര്‍ത്ഥ്യ ബോധ്യവുമായി ചേരുന്നതല്ല.
ALSO READ: ഗ്രാമത്തിന്റെ ഭംഗിയും സ്‌നേഹവും ഒറ്റ ഗാനത്തില്‍; മധുര മനോഹര മോഹത്തിലെ ചിത്ര പാടിയ ഗാനം പുറത്ത്
2018ന്റെ സംവിധായകനാണോ ആന്റണി പെപ്പെയാണോ യഥാർത്ഥ ഹീറോ എന്ന് ചോദിക്കുമ്പോൾ പെപ്പെ എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതികവിദ്യയോ കളക്ഷന്‍ റെക്കോഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്. അതാണ് 2018 എന്ന സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നത്. കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും അതാണ് - എ.എ റഹീം.
പത്തുലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം നടന്‍ ആന്റണി വര്‍ഗീസ് ചിത്രത്തിൽ നിന്നും പിന്മാറിയെന്ന ജൂഡ് ആന്റണിയുടെ വെളിപ്പടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനു പിന്നാലെ ആരോപണങ്ങള്‍ എല്ലാം തള്ളി പെപ്പെ തന്നെ രംഗത്ത് എത്തി. കൂടാതെ മകളുടെ(ആന്റണിയുടെ പെങ്ങള്‍) വിവാഹം നടത്താനാണ് പണം അഡ്വാന്‍സ് ആയി വാങ്ങിച്ചതെന്ന സംവിധായകൻ ജൂഡിന്റെ പരാമര്‍ശത്തിനെതിരെ പെപ്പെയുടെ അമ്മ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആന്റണിക്കെതിരെ തെളിവുകളുമായി ആ സിനിമയുടെ നിര്‍മ്മാതാവായ അരവിന്ദ് കുറുപ്പും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ കുമാറും രംഗത്ത് വന്നിരുന്നു.
ആന്റണിയുടെ പേര് സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത് ജൂഡ് ആയിരുന്നുവെന്നും രണ്ട് ലക്ഷം രൂപ ആദ്യം അഡ്വാന്‍സ് കൊടുക്കാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അഡ്വാന്‍സ് തുക 10 ലക്ഷം വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു. പെങ്ങളുടെ കല്യാണം തന്നെയായിരുന്നു ആന്റണി ഇതിന്റെ പറഞ്ഞത് എന്ന് അവര്‍ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതിനെക്കുറിച്ച് സംസാരിച്ചത്.
2018 സിനിമയ്ക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് ജൂഡ് ആന്റണിയെക്കുറിച്ച് പറഞ്ഞത്. ശ്രീനാഥ് ഭാസിയും, ഷൈൻ നിഗവുമാണ് ഇപ്പോൾ ചർച്ച വിഷയം. എന്നാൽ യഥാർത്ഥ നായകൻ ഇപ്പോഴും ഒളിച്ചിരിക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് ഈ കാര്യം വെളിപ്പെടുത്തിയത്. സംഭവം വലിയ ചർച്ചയാവുകയും ആന്റണിയുടെ അമ്മ പ്രതികരിക്കുകയും ചെയ്തപ്പോൾ കുടുംബത്തെ വലിച്ചിഴയ്ക്കേണ്ടി വന്നതിൽ വിശമമുണ്ടെന്നും ജൂഡ് പറഞ്ഞിരുന്നു. കൂടാതെ 'സത്യം അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം' എന്ന തലക്കെട്ടോടെ നിർമ്മാതാക്കളുടെ വീഡിയോയും ജൂഡും പങ്കുവെച്ചിട്ടുണ്ട്. ആന്റണിയുമായുള്ള കരാറിന്റെ പകര്‍പ്പും അതിനൊപ്പം പങ്കുവെച്ചു രംഗത്ത് എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...