കൊച്ചി: കരാർ ലംഘിച്ചുകൊണ്ടുള്ള ഒടിടി റിലീസുകൾക്കെതിരായ ഫിയോക്കിന്റെ സൂചനാ പണിമുടക്ക് ഇന്നും നാളെയും. സിനിമകൾ തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെയാണ് തിയേറ്റർ ഉടമകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. 2018 സിനിമ ഇന്നലെ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഇതിന് മുന്നോടിയായായിരുന്നു തിയേറ്റർ ഉടമകൾ പ്രതിഷേധിച്ചത്. ജൂണ്‍ ഏഴ്, എട്ട് തിയതികളിൽ തിയേറ്ററുകള്‍ അടച്ചിടാൻ ഇന്നലെ ചേർന്ന യോ​ഗത്തിൽ ഫിയോക്ക് തീരുമാനിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒടിടിക്ക് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, മൾട്ടിപ്ലസ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ച യോ​ഗത്തിലാണ് തീരുമാനം. എന്നാൽ സൂചനാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിരുന്നു. 


ഇന്നും നാളെയും സിനിമ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്യാനും യോഗത്തില്‍ തീരുമാനമായിരുന്നു. നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒടിടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നൽകാവൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ കരാർ ലംഘിച്ച് പല സിനിമകളും നേരത്തെ ഒടിടിക്ക് നൽകുകയാണെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.


Also Read: O Baby Movie : 'ജീവിക്കാൻ പറ്റുമോ എന്ന് നമ്മുക്ക് നോക്കാം'; ഉദ്വേഗജനകമായ രംഗങ്ങൾ, ഓ ബേബി ട്രെയിലർ പുറത്ത്


 


മെയ് 5 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് 2018. കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രം തിയേറ്റര്‍ റിലീസിന്‍റെ 34-ാം ദിവസമാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. ബിഗ് ബജറ്റ് ഇതരഭാഷാ ചിത്രങ്ങള്‍ വിജയിക്കുമ്പോഴും മലയാള സിനിമകള്‍ കാണാന്‍ തിയേറ്ററില്‍ ആളെത്തുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെ വമ്പൻ വിജയം നേടിയ മലയാള ചിത്രമാണ് 2018. 150 കോടിക്ക് മുകളിൽ ആ​ഗോളതലത്തിൽ ചിത്രം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 


അതേസമയം ജൂൺ 7ന് ഒടിടിയിലെത്തുമെന്ന് പറഞ്ഞിരുന്ന ചിത്രം ഒരു ദവസം മുൻപ് തന്നെ സ്ട്രീമിങ് തുടങ്ങി. ഒടിടി  പ്ലാറ്റ്ഫോമായ സോണി ലിവിലാണ് 2018 സ്ട്രീം ചെയ്യുന്നത്. റിലീസായി 24 ദിവസം കൊണ്ട് 2018  80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരുകൻ നേടിയ 78.5 കോടി കളക്ഷനാണ് കഴിഞ്ഞ വാരാന്ത്യത്തിൽ 2018 പിന്നിട്ടത്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 200 കോടിക്ക് അരികിൽ എത്തിയിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.



 


ജൂഡ് ആന്തണി ജോസഫാണ് കേരളത്തിലുണ്ടായ മഹപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 സിനിമ സംവിധാനം ചെയ്തത്.   "2018 Every One is A Hero" എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.


വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.