26 രാജ്യങ്ങളുടെ ഓസ്കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിക്കും .അർജന്റീന ,ചിലി ,മെക്സിക്കോ ,ജപ്പാൻ ,മലേഷ്യ ,ബെൽജിയം ,പോളണ്ട് ,തുർക്കി ,ടുണീഷ്യ ,യമൻ ,ഇറാഖ് ,ജോർദാൻ ,ജർമ്മനി , ഇറ്റലി ,ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്കാർ എൻട്രികൾ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നത്.ഇതിൽ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ (ഫോർ ഡോട്ടേഴ്സ്), സെനഗൽ സംവിധായിക റമാറ്റാ ടൗലേ സി (ബനാൽ ആൻഡ് ആഡാമ), മെക്സിക്കൻ സംവിധായിക ലില അവ്ലെസ് (ടോട്ടം), മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു(ടൈഗർ സ്‌ട്രൈപ്‌സ്) ,ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെ (സ്ലോ) എന്നീ വനിതകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പതിനൊന്നുകാരിയായ ഒരു പെൺകുട്ടി ഋതുമതിയാകുന്നതിനെ തുടർന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ് നിർമ്മിച്ചിരിക്കുന്നത്.  


ALSO READ: ടൈഗർ സ്‌ട്രൈപ്‌സ് ഉൾപ്പടെ എട്ട് വനിതാ ചിത്രങ്ങൾ


ഉറുഗ്വൻ ചിത്രം ഫാമിലി ആൽബം ,ഭൂട്ടാൻ സംവിധായകനായ പാവോ ചോയിനിങ് ഡോർജി ഒരുക്കിയ ദി മങ്ക്  ആൻഡ് ദി ഗൺ , ജപ്പാൻ സംവിധായകൻ വിം വെൻഡേഴ്സ് ഒരുക്കിയ പെർഫെക്റ്റ് ഡെയ്‌സ് ,അർജന്റീനിയൻ ചിത്രം ദി ഡെലിക്വൻസ് ,ഫിൻലൻഡ് ചിത്രം ഫാളൻ ലീവ്‌സ് ,ജർമ്മൻ സംവിധായകനായ ഐക്കർ കറ്റാക്ക്‌ ഒരുക്കിയ ദി ടീച്ചേർസ് ലോഞ്ച് ,ടർക്കിഷ് ചിത്രം എബൗട്ട് ഡ്രൈ ഗ്രാസ്സസ് ,ഡെന്മാർക്കിൽ നിന്നുള്ള ഓസ്കാർ എൻട്രി ദി പ്രോമിസ്ഡ്‌ ലാൻഡ് ,റൊമാനിയൻ ചിത്രം തണ്ടേഴ്സ്, സ്വീഡൻ സംവിധായകൻ മിലാദ് അലാമി ഒരുക്കിയ ഒപ്പോണൻറ്,ഇറ്റാലിയൻ ചിത്രം ലോ കാപിറ്റാനോ തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.


യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടർന്നു  ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാർത്ഥ ജീവിത കഥ പറയുന്ന ചിത്രം ദി ബെർഡെൻഡ് ,വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസൻറ്സ്‌ എന്നിവയും മേളയിലെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.